ഇത് ഇത്ര ഈസി ആയിരുന്നോ.. വീട്ടിൽ ഒരു നാണയം ഉണ്ടോ.? സെക്കന്റ് കൊണ്ട് സൂചിയിൽ നൂൽ കോർത്ത് എടുക്കാം.!! ആരും കാണാതെ പോകല്ലേ..

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ സഹായകമാകുന്ന ഒരു കൊച്ചു ടിപ്പ് ആണ്. തുണികൾ തയ്ക്കുന്നവർക്ക് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു പണിയാണ് സൂചിയിൽ നൂൽ കോർക്കുക എന്നത്. ചില സമയങ്ങളിൽ നമ്മൾ എത്ര നേരം ഇരുന്നാലും ചിലപ്പോൾ സൂചിയിൽ നൂൽ കോർക്കാൻ പറ്റിയെന്നു വരില്ല.

ചെറിയ സൂചിയാണെങ്കിൽ പിന്നെ പറയും വേണ്ട.. ഇന്ന് ഇവിടെ കാണിക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി പെട്ടെന്ന് തന്നെ സൂചിയിൽ നൂൽ കോർക്കാനുള്ള ട്രിക്കാണ്. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ള ഒരു നാണയം, സെല്ലോടേപ്പ്, ഒരു ബ്രഷിന്റെ നാര് എന്നിവയാണ്. ആദ്യം അടിച്ചു വാരുന്ന പ്ലാസ്റ്റിക് ബ്രഷിന്റെ ഒരു നാര് എടുത്ത് മടക്കിയശേഷം സെല്ലോടേപ്പ് ഉപയോഗിച്ച്

വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒരു നാണയത്തിന്മേൽ ഒട്ടിക്കുക. അതിനുശേഷം ഇത് സൂചിയിൽ കോർത്തെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്. എന്നിട്ട് അതിൽ നൂലും കൂടി കോർക്കുക. ഇതും വളരെ ഈസിയായി ചെയ്യാവുന്നതാണ്. ഇനി സൂചി പുറകോട്ടേക്ക് എടുത്താൽ സൂചിയിൽ നൂൽ കോർത്തിട്ടുണ്ടാകും.

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ചെയ്യുന്നതു കണ്ടാലേ നിങ്ങൾക്ക് ശരിക്കും മനസ്സിലാവുക ഉള്ളൂ.. അതുകൊണ്ടു എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Nisha’s Magic World