പഴം കൊണ്ട് ഇത്ര രുചിയുള്ള പലഹാരം കഴിച്ചിട്ടുണ്ടോ? ശർക്കര പണ്ടം നിറച്ച കായ് കണ്ണൂരിലെ സ്പെഷ്യൽ.!! | stuffed banana recipe

തേങ്ങയും ശർക്കരയും പഴവും ഉപയോഗിച്ച് വളരെ വ്യത്യസ്തമായതും എന്നാൽ ഏറെ രുചി ഉള്ളതുമായ ഒരു പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കുട്ടികൾക്കും പ്രായമായവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പലഹാരമാണ് ഇതെന്ന് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഓരോരുത്തരുടെയും മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാനിൽ കുറച്ച് വെള്ളം ഒഴിച്ച് അടുപ്പിൽ ഒരുക്കാനായി വെക്കാം. ശർക്കര പാവ് കാച്ചി എടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം ഇത് നന്നായി ഒന്ന് ഉരുകി വരുമ്പോൾ ഒരു അരിപ്പ ഉപയോഗിച്ച് ഈ ശർക്കരപ്പാനി ഒന്ന് അരിച്ച് എടുക്കാവുന്നതാണ്.

കല്ലും മണ്ണും ഒക്കെ നീക്കം ചെയ്യുന്നതിനാണ് ഇങ്ങനെ അരച്ചെടുക്കുന്നത്. അതിനു ശേഷം ഈ ശർക്കരപ്പാനി ഒരു തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് ഒരു രുചിക്കും മണത്തിനും ആവശ്യമായ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. വെള്ളം നന്നായി ഒന്ന് വറ്റി വരുമ്പോഴേക്കും ഇടയ്ക്കിടയ്ക്കു ഇളക്കി കൊടുക്കണം.

അല്ലെങ്കിൽ ശർക്കര, തേങ്ങ പാത്രത്തിന് അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്. നന്നായി ഒന്ന് ഓടി വരുന്നതു വരെ ഇത് ഒന്ന് ഇളക്കേണ്ടതാണ്. ഘട്ടമെത്തുമ്പോൾ ഇത് സ്റ്റൗവിൽ നിന്ന് മാറ്റി വെക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : Kannur kitchen