വീട്ടിലുള്ള സ്റ്റീൽ ടാപ്പുകൾ തിളങ്ങാൻ ഇങ്ങനെ ചെയ്താൽ മതി.. സ്റ്റീൽ ടാപ്പുകൾ ഇനി വെട്ടിത്തിളങ്ങും.!! | Steel tap cleaning tips

ബാത്റൂമിലെയും മറ്റും പൈപ്പിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്യാൻ വളരെയധികം പ്രയാസം തന്നെയാണ് പല സന്ദർഭങ്ങളിലും ഉണ്ടാവുക. പൈപ്പിന്റെ ഇടയിലും മറ്റും ഉള്ള അഴുക്ക് കഴുകി കളയാൻ പലപ്പോഴും സാധിക്കാറും ഇല്ല.ഈ സാഹചര്യത്തിൽ എങ്ങനെ വളരെപ്പെട്ടെന്ന് പൈപ്പിലെ അഴുക്ക്

നീക്കം ചെയ്യാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രത്തിൽ അൽപ്പം ബേക്കിംഗ് സോഡ എടുക്കുക ആണ്. അതിന് ശേഷം ഇതിലേക്ക് ഒരു ടീസ്പൂണ് വിനാഗിരി ചേർത്തു കൊടുക്കാം.ഇനി ഇത് രണ്ടും നന്നായി ഒന്ന് ഇളക്കി യോജിപ്പിക്കാം.അതിന് ശേഷം ഒരു പഴയ ഉപയോഗ

ശൂന്യമായ ടൂത് ബ്രേഷ് എടുത്ത ശേഷം അത് നമ്മൾ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ലായനിയിൽ മുക്കി പൈപ്പിന്റെ എല്ലാ ഭാഗത്തും തേച്ചു പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം ഇത് ഒന്ന് ഉണങ്ങാൻ ആയി ഒരു 10 മിനിറ്റ് കാത്തിരിക്കാം.ശേഷം നമ്മൾ മുൻപ് തയാറാക്കി വെച്ചിരിക്കിന്ന ബേക്കിംഗ്

സോഡാ,വിനാഗിരി മിക്സിലേക്ക് ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞു ഒഴിക്കാം.ഇതും നന്നായി ഒന്ന് യോജിപ്പിച്ച ശേഷം മുമ്പ് ചെയ്തത് പോലെത്തന്നെ പൈപ്പിന്റെ എല്ലാ ഭാഗത്തിലും തേച്ചുകൊടുക്കുക.അതിന് ശേഷം ഇത് വെള്ളം ഉപയോഗിച്ച് കഴുകി എടുക്കാവുന്നതാണ്. Steel tap cleaning tips.. Video Credits : Easy Tips 4 U