ആവിയിൽ വേവിച്ച് എടുക്കുന്ന അതും ഇഡ്ഡ്ലി ചെമ്പിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡ്ഡിംഗ്.!! | Steamed Pudding Recipe

Steamed Pudding Recipe Malayalam : മുട്ട കൊണ്ട് ഒരു പുഡ്ഡിംഗ്! പഞ്ഞി പോലെ ഒരു വിഭവം ഇതിനു മുൻപ് കഴിച്ചിട്ടുണ്ടോ? മിനിട്ടുകൾ മതി ഇത് തയ്യാറാക്കാൻ. വായിലിട്ടാൽ അലിഞ്ഞു പോകും ഈ വിഭവം. വളരെ ഹെൽത്തി ആണ്‌ മുട്ട കഴിക്കാത്ത കുട്ടികളെ കഴിപ്പിക്കാനും ഈ വിഭവം വളരെ നല്ലതാണ്. ഇത് തയ്യാറാക്കുന്നതിനു മുട്ടയും, പഞ്ചസാരയും മാത്രം മതി.

മുട്ട മൂന്നെണ്ണം ഒരു പാത്രത്തിലേക്ക് ഒഴിച്ച്, പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബീറ്റർ കൊണ്ട് നന്നായി ബീറ്റ് ചെയ്യുന്നതാണ് നല്ലത്. അതിലേക്ക്‌ പാൽ കൂടെ ചേർത്ത് ഇളക്കി യോജിപ്പിച്ചു നന്നായി മിക്സ്‌ ചെയ്തു ഒരു ട്രേയിൽ നെയ്യ് തടവി മുട്ട ബാറ്റർ ഒഴിച്ച് ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക. ശേഷം തണുക്കാൻ വയ്ക്കുക.

Pudding

തണുത്ത ശേഷം മാത്രമേ ഇതിൽ നിന്നും മാറ്റാൻ പാടുള്ളൂ. കാരണം അല്ല എന്നുണ്ടെങ്കിൽ ഒട്ടിപ്പിടിക്കും. അതുപോലെ തന്നെ മധുരം ചേർത്തതു കൊണ്ട് വളരെ രുചികളും ഹെൽത്തിയുമാണ്. പാല് ചേർക്കുന്നത് കൊണ്ട് തന്നെ സോഫ്റ്റ് ആയിട്ട് കിട്ടുന്നതാണ്. പെട്ടെന്ന് തയ്യാറാക്കാനും പെട്ടെന്ന് കഴിക്കാനും പറ്റുന്ന ഒരു പുഡ്ഡിംഗ് ആണ്. വളരെ സോഫ്റ്റ് ആയതു കൊണ്ട് തന്നെ

എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ഗസ്റ്റ് വരുമ്പോൾ തയ്യാറാക്കാനും വളരെ നല്ലതാണ്. തണുത്ത ശേഷം ഇത് ഒരു പാത്രത്തിലേക്ക് കമഴ്ത്തി ട്രെയിനിൽ നിന്നും മാറ്റുക. മാറ്റിയ ശേഷം അതിനു മുകളിലേക്ക് പിസ്തയും അതുപോലെ ചെറിയും ചേർത്ത് അലങ്കരിക്കാവുന്നതാണ്. വളരെ രുചികരമായ ഈ ഒരു വിഭവം തയ്യാറാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്. Video Credit : Mums Daily

Rate this post