നേന്ത്രപ്പഴവും ഗോതമ്പ്പൊടിയും കൊണ്ട് ഒരു കിടിലൻ നാലുമണി പലഹാരം.. അടിപൊളിയാണേ!! | Banana Snack Recipe

Banana Snack Recipe Malayalam : നേന്ത്രപ്പഴവും ഗോതമ്പ്പൊടിയും കൊണ്ട് നാലുമണി പലഹാരം ഉണ്ടാക്കാനായി ആദ്യം ഒരു പാത്രത്തിൽ ശർക്കര ഇട്ട് അതിലേക്ക് വെള്ളമൊഴിച്ച് ചൂടാക്കി ശർക്കരപപാനി തയ്യാറാക്കുക. എന്നിട്ട് ഇത് അരിച്ചെടുത്ത് മാറ്റിവെക്കുക. അടുത്തതായി ഒരു പാനിൽ ഗോതമ്പുപൊടി എടുക്കുക. എന്നിട്ട് മീഡിയം തീയിൽ ചൂടാകുന്നതുവരെ വറുത്തെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക.

  1. wheat powder 3/4cup (175gm)
  2. banana 2medium size
  3. jaggery 50gm
  4. coconut 1/2cup
  5. water 3/4 cup
  6. ghee 1tsp
  7. cardamom 2nos
  8. salt
Banana Snack

ഇനി ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ശർക്കരപാനി ചേർത്ത് ഇഡലിമാവ് പോലെ കലക്കിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിച്ച ശേഷം 5 മിനിറ്റ് മാറ്റിവെക്കുക. അതിനുശേഷം 2 നേന്ത്രപ്പഴം ചെറുതായി അരിഞ്ഞെടുക്കുക. അടുത്തതായി ചൂടായ ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞെടുത്ത പഴം ചേർത്തുകൊടുക്കുക.

പിന്നീട് ഇതിലേക്ക് തേങ്ങചിരകിയത് ചേർത്ത് വാട്ടിയെടുക്കാം. അതിനുശേഷം ഇത് തയാറാക്കിവെച്ചിരിക്കുന്ന മാവിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഏലക്കായ ചേർത്ത് കൊടുക്കാം. അടുത്തതായി ഇത് ആവിയിൽ വേവിച്ചെടുക്കാം. വെന്തുകഴിഞ്ഞാൽ ഇത് സ്റ്റീമറിൽ നിന്നും മാറ്റാവുന്നതാണ്. ചൂടറികഴിഞ്ഞാൽ നമുക്കിത് എടുക്കാവുന്നതാണ്. Video credit: sruthis kitchen