പഞ്ഞിപോലെ സോഫ്റ്റ് അപ്പം.. രാവിലത്തെക്കു ഈ സ്പോഞ്ചി അപ്പവും മുട്ട കുറുമയും ഉണ്ടെങ്കിൽ സൂപ്പറായിരിക്കും.!! | Spongy Appam Recipe

Spongy Appam Recipe Malayalam : രാവിലത്തേക്ക് ഈ സ്പോഞ്ചി അപ്പം ആണെങ്കിൽ രണ്ട് കഷ്ണം കൂടുതൽ കഴിക്കാൻ തോന്നും. വളരെ രുചികരമായ സ്പോഞ്ച് വട്ടേപ്പത്തിന്റെ അതേ സ്വാദിൽ അപ്പം തയ്യാറാക്കാം. കറികളുടെ ഒപ്പം കഴിക്കാൻ പറ്റിയ, രാവിലെ ഭക്ഷണം ഉണ്ടാക്കുമ്പോൾ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു അപ്പമാണിത്. ഇത് തയ്യാറാക്കാനുള്ള ചേരുവകളും വളരെ എളുപ്പമാണ്. തലേദിവസം അരച്ചു വയ്ക്കണമെന്ന് മാത്രമേ ഉള്ളൂ.

ഇതിന്റെ സ്വാദറിഞ്ഞാൽ ഒരു കഷണം കൂടുതൽ കഴിക്കും. ചിക്കൻ കറിയുടെ കൂടെയോ വെജിറ്റബിൾ കറിയുടെ കൂടെ ഒക്കെ കഴിക്കാൻ ഇത് വളരെ രുചികരമാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് പച്ചരിയാണ്. പച്ചരിയും കുറച്ച് ഉഴുന്നു കൂടി ആദ്യം കുതിരാൻ വയ്ക്കുക. അതിനുശേഷം ഇത് നന്നായി അരച്ചെടുക്കുക. ഒപ്പം തന്നെ കുറച്ച് ഈസ്റ്റ്, തേങ്ങ, ചോറ് ഇത്രയും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക. അരച്ച് കഴിഞ്ഞാൽ ഇത് അടച്ചു വയ്ക്കാം.

Appam

എട്ടു മണിക്കൂറെങ്കിലും ഇതൊന്ന് അടച്ചുവെച്ച് നന്നായിട്ട് പുളിച്ചു വരണം. ശേഷം വീട്ടിൽ പാത്രത്തിൽ വെള്ളം വെച്ച് അതിനുശേഷം ഇതിലേക്ക് ഒരു ട്രേയോ അല്ലെങ്കിൽ ചെറിയ പാത്രങ്ങൾ വെച്ചിട്ട് മാവ് അതിലേക്കു ഒഴിച്ചു കൊടുക്കുക. ആവിയിൽ നന്നായി വേവിച്ചെടുത്ത ഇത് നല്ല വട്ടയപ്പത്തിന്റെ രൂപത്തിലായിരിക്കും കിട്ടുക. കുറച്ച് പഞ്ചസാര ചേർക്കുന്നത് ചെറിയൊരു മധുരം ഇതിൽ കിട്ടുന്നതാണ്. പഞ്ചസാര ഒഴിവാക്കേണ്ടവർക്ക് ഇത് ചേർക്കേണ്ട ആവശ്യമില്ല.

പഞ്ചസാര ഇല്ലാതിരിക്കുമ്പോൾ ശരിക്കും ഇതൊരു നോൺവെജ് കറിക്കൊപ്പം കഴിക്കുമ്പോൾ ഒരു പ്രത്യേക സ്വാദ്തന്നെയായിരിക്കും. ഹെൽത്തി ആയിട്ടുള്ള നല്ലൊരു വിഭവം ആണ്‌ ഇത്. രാവിലെ ആയാലും വൈകിട്ട് ആയാലും കഴിക്കാൻ വളരെ രുചികരമാണ് ഈ വിഭവം. ചെറിയൊരു മധുരം ഈ വിഭവത്തിന് കൂടുതൽ സ്വാദ് കൂട്ടുകയാണ്. എല്ലാവർക്കും ഇഷ്ടമാകും ഇങ്ങനെ ഒരു വിഭവം. Video Credit : Jaya’s Recipes – malayalam cooking channel