ഇറച്ചി കറിയുടെ രുചിയിൽ ഒരു കിടിലൻ ഉരുളകിഴങ്ങ് കറി; ഇതിന്റെ രുചി വേറെ ലെവലാ.. ഇറച്ചി കറി മാറി നിൽകും.!! | Spicy Potato Curry Recipe

ഇന്ന് എല്ലാ വീടുകളിലും നിർബന്ധമായും ഉള്ള ഒരു ഭക്ഷണപദാർത്ഥമാണ് നോൺവെജ്. മത്സ്യമോ മാംസമോ എന്തുതന്നെയായാലും അതുകൊണ്ടുള്ള ഒരു രുചിയും ഉണ്ടെങ്കിൽ മാത്രമേ ഭക്ഷണം കഴിക്കാൻ മുതിർന്ന വർക്കും കുട്ടികൾക്കും സാധിക്കൂ എന്ന അവസ്ഥ വന്നിരിക്കുകയാണ്. എന്നാൽ ചില സന്ദർഭങ്ങളിലെങ്കിലും മത്സ്യവും മാംസവും കിട്ടാതെവരുമ്പോൾ വീട്ടമ്മമാർ തങ്ങളുടെ വീട്ടിലുള്ളവരെ ആഹാരം കഴിപ്പിക്കാൻ പെടാറുണ്ട്. അങ്ങനെയുള്ളവർക്ക് വേണ്ടിയുള്ള പച്ചക്കറി വെച്ചുള്ള ഒരു

എളുപ്പ കറിയാണ് ഇന്ന് പരി ചയപ്പെടുന്നത്. ചിക്കൻ ഇല്ലാണ്ട് അല്ലെങ്കിൽ ഇറച്ചി ഇല്ലാതെതന്നെ ഇറച്ചി ക്കറിയുടെ രുചിയുള്ള ഒരു ഉരുള കിഴങ്ങ് കറി ആണ് ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ഇതിനായി ആവശ്യ മുള്ളൂ. അതിനായി ആദ്യം തന്നെ വേണ്ടത് കഴുകി വൃത്തിയാക്കിയ ഒരു കുക്കർ ആണ്. അതിലേക്ക് രണ്ട് ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കി സാമ്പാറിന് അരിയുന്ന കഷണങ്ങൾ വലിപ്പത്തിൽ നുറുക്കി കുക്കറിലേക്ക് ഇട്ടുകൊടുക്കാം.

അതിലേക്ക് മൂന്നോ നാലോ അല്ലി വെളുത്തുള്ളി മീഡിയം സൈസി ലുള്ള സവാള പകുതിയാക്കി അതിൽ ഒരു ഭാഗം അരിഞ്ഞ് കുക്കറിലേക്ക് ഇട്ടുകൊടുക്കാം. ഇതലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും അല്പം വെള്ളവും ചേർത്തു കൊടുക്കാം. ഇതിലേക്ക് അൽപം കറിവേപ്പില മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ ഗരം മസാല എന്നിവയും ചേർത്തു കൊടുക്കാം. കാൽ ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ഇത്

നന്നായി ഒന്നിളക്കി മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം ചെയ്യേണ്ടത് കറി താളിച്ച് എടുക്കുക യാണ് അതിനായി ഒരു പാനിൽ അൽപം എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച കറിവേപ്പിലയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാം. ബാക്കി വിശേഷങ്ങൾ വീഡിയോയിൽ നിന്ന് കണ്ടു മനസിലാക്കാം. Video Credits : Shahanas Recipes