ഇനി പുതിയ രുചിയിൽ വത്തക്ക വെള്ളം ഇങ്ങനെ ഉണ്ടാക്കൂ.. ഇതിന്റെ രുചി വേറെ ലെവലാ; കുടിച്ചു കൊണ്ടേ ഇരിക്കും.!! | special watermelon juice

ഈ ചൂട് കാലത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തണ്ണിമത്തൻ കൊണ്ടുള്ള ഒരു വെള്ളമാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ വിരു ന്നുകാർ വരുമ്പോഴും നോമ്പ് തുറക്കും ഒക്കെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ചൂടുകാലം ആയതുകൊണ്ട് തന്നെ വിപണിയിൽ സുലഭമായി ലഭിക്കുന്ന തണ്ണിമത്തൻ ആണ് ഇതിന് പ്രധാനമായി വേണ്ടത്. സാധാരണ തണ്ണിമത്തൻ

ജ്യൂസ് അടിക്കുമ്പോൾ അത് ചെറിയ പീസുകൾ ആക്കിയ ശേഷം മിക്സിയിലിട്ട് അടിച്ച് എടുക്കുകയാണ് നമ്മൾ ചെയ്യുന്നത്. എന്നാൽ ഈ പറയുന്ന ഡ്രിങ്കിനയി തണ്ണിമത്തൻ ചെറിയ കഷണ ങ്ങളാക്കി ഒരു പാത്രത്തിൽ ഇട്ടശേഷം ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുകയാണ് ചെയ്യേണ്ടത്. മിക്സിയിൽ അടിച്ചെടുക്കുന്ന തിനേക്കാൾ വ്യത്യസ്ത മായ ഒരു രുചി നമുക്ക് ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. തണ്ണിമത്തന്റെ കുരു

വേണ്ട എന്നുള്ളവർക്ക് അത് നീക്കം ചെയ്യാവുന്നതാണ്. ഇത് നന്നായി ഒന്ന് ഉടച്ചെടുത്ത് ശേഷം ഇതിലേക്ക് ചേർക്കാൻ ആവശ്യമായ പാൽ നന്നായി തിളപ്പിച്ച് ഫ്രിഡ്ജിൽ വെച്ച് ഒന്ന് തണുപ്പിച്ച് എടുക്കാം.പച്ച പാൽ ചേർത്ത് കൊടുക്കുന്നതിനേക്കാൾ എന്തുകൊണ്ടും അനുയോജ്യമായത് തിളപ്പിച്ച് ആറിയ പാൽ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നതാണ്. തണ്ണിമത്തനിലേക്ക് ഒഴിക്കാൻ ആവശ്യമായ പാൽ ഇതിലേക്ക് ചേർത്ത്

കൊടുത്ത ശേഷം കുറച്ച് ഐസ് കട്ടകൾ ഇതിലേക്ക് ചേർത്തുകൊടുക്കാം. ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ആണ് ഉപയോഗിക്കുന്നതെങ്കിൽ ഐസ് ചേർക്കേണ്ട ആവശ്യമില്ല. ബാക്കി വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ കാണുക. special watermelon juice .. Video Credits : Fathimas Curry World