നല്ല പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം ഉണ്ടാക്കിയാലോ.? 😋👌 ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാം നല്ല സോഫ്റ്റ് വെള്ളയപ്പം 😍👌

  1. Raw rice 2 cups
  2. Cooked rice 1 cup
  3. Grated fresh coconut 1 cup
  4. Salt
  5. Water
  6. Baking soda

നല്ല സോഫ്റ്റ് വെള്ളയപ്പം എളുപ്പത്തിൽ തയ്യാറാകാനായി ഒരു ബൗളിലേക്ക് 2 കപ്പ് പച്ചരി എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിനു ശേഷം കുതിർത്ത പച്ചരി ഊറ്റിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് 1 കപ്പ് ചോറ്, 1 കപ്പ് തേങ്ങചിരകിയത്, ആവശ്യത്തിന് ഉപ്പ്, 1 ഗ്ലാസ് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക.

ഇനി ഇത് ഏകദേശം ഒരു 8 മണിക്കൂർ എടുത്തുവെക്കുക. അപ്പോൾ മാവ് നല്ലപോലെ പൊന്തി വന്നിട്ടുണ്ടാകും. എന്നിട്ട് ഇത് നല്ലപോലെ ഇളക്കിയെടുക്കുക. അടുത്തതായി ഇതിൽ നിന്നും 8 തവി മാവ് മറ്റൊരു ബൗളിലേക്ക് മാറ്റുക. പിന്നീട് അതിലേക്ക് 1/4 tsp ന്റെ പകുതി അളവിൽ ( 1/8 tsp ) ബേക്കിംഗ് സോഡാ ചേർക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്യുക. മാവ് ലൂസാക്കാൻ ആവശ്യത്തിന് വെള്ളം ചേർക്കാവുന്നതാണ്. ഇപ്പോൾ വെള്ളയപ്പത്തിനുള്ള മാവ് റെഡിയായിട്ടുണ്ട്.

അടുത്തതായി വെള്ളയപ്പം ചുട്ടെടുക്കുന്നതിന് ഒരു വെള്ളയപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. എന്നിട്ട് ഇതിൽ അൽപം വെളിച്ചെണ്ണ തേച്ചുകൊടുക്കാവുന്നതാണ്. അപ്പച്ചട്ടി ചൂടായി വരുമ്പോൾ തീകുറച്ച് ചട്ടിയിലേക്ക് തയ്യാറാക്കിയിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കാവുന്നതാണ്. അതിനുശേഷം ചട്ടി ഒന്ന് ചുട്ടിച്ചെടുക്കുക. അതിനുശേഷം മൂടിവെച്ച് ഒരുമിനിറ്റ് ചുട്ടെടുക്കുക. അങ്ങിനെ നമ്മുടെ സോഫ്റ്റ് വെള്ളയപ്പം റെഡി. Video credit: sheeja’s cooking diary