
അരി കുതിർക്കണ്ട.. അരക്കണ്ട.. രാവിലെ ഇനിയെന്തെളുപ്പം! രണ്ട് മിനിറ്റിൽ സംഭവം റെഡി.!! | Soft rice flour panji appam recipe
Soft rice flour panji appam recipe malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് അരിപൊടികൊണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒരു പഞ്ഞിപോലത്തെ അപ്പത്തിന്റെ റെസിപ്പിയാണ്. വായിലിട്ടാൽ അലിഞ്ഞുപോകുന്ന നിങ്ങൾ ഇതുവരെ ട്രൈ ചെയ്തുനോക്കാൻ സാധ്യതയില്ലാത്ത ഒരു അടിപൊളി അപ്പമാണിത്. കറികളില്ലാതെ തന്നെ
നമുക്കിത് കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കാനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് ഇതിലേക്ക് 1/2 കപ്പ് അരിപൊടി, 1/4 കപ്പ് തേങ്ങചിരകിയത്, 1/4 കപ്പ് ചോറ്, 1/2 കപ്പ് വെള്ളം, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അങ്ങിനെ നമ്മുടെ ബാറ്റർ റെഡിയായിട്ടുണ്ട്.

ഇനി നമുക്കിത് ചുട്ടെടുക്കാവുന്നതാണ്. ഇത് നമ്മൾ ചുട്ടെടുക്കുന്നത് ഉണ്ണിയപ്പത്തിന്റെ ചട്ടിയിലാണ്. അതിനായി ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെക്കുക. എന്നിട്ട് അതിലേക്ക് അൽപം ഓയിൽ ഒഴിച്ച് കൊടുത്ത് ചൂടാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ഓരോ കുഴികളിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് കുറേശെ ഒഴിച്ച് കൊടുക്കാവുന്നതാണ്.
ഒരുഭാഗം റെഡിയായിവരുമ്പോൾ ഒന്ന് തിരിച്ചിട്ടുകൊടുക്കാം. തീ കുറച്ചുവെച്ചു വേണം ഇത് ചെയ്തെടുക്കുവാൻ. ഇല്ലെങ്കിൽ ഇത് പെട്ടെന്ന് കരിഞ്ഞുപോകുന്നതാണ്. രണ്ടു ഭാഗവും റെഡിയായി കഴിഞ്ഞാൽ നമുക്കിത് കുഴിയിൽ നിന്നും എടുക്കാവുന്നതാണ്. അങ്ങിനെ സോഫ്റ്റ് പഞ്ഞിയപ്പം റെഡിയായിട്ടുണ്ട്. Video credit: Ladies planet By Ramshi