ഏതു തണുപ്പിലും മാവു പെട്ടന്ന് പതഞ്ഞു പൊങ്ങി കിട്ടാൻ ഈ സൂത്രം ചെയ്താൽ മതി.. പഞ്ഞിക്കെട്ട് പോലെ ഇഡലി.!! | Soft idli batter trick

ഏത് കാലാവസ്ഥയിലും നല്ല സോഫ്റ്റ് ഇഡലി എങ്ങനെ തയാറാക്കി എടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. സാധാരണയായി ഇഡലി മാവ് അല്ലെങ്കിൽ ദോശമാവ് എന്നിവയൊക്കെ ഫെർമിന്റേഷൻ നടക്കാ നായി എട്ടു തൊട്ടു 10 മണിക്കൂർ വരെയാണ് വയ്ക്കാറ്. ഈ രീതിയിലൂടെ നാലു മണിക്കൂർ കൊണ്ട് നമുക്ക് മാവ് ഫെർമിന്റേഷൻ നടന്നു കിട്ടുന്നതാണ്.

ഇതിനായി 2 കപ്പ് പച്ചരി ആണ് എടുക്കേണ്ടത്. ഒരു കപ്പ് ഉഴുന്നും എടുത്തു നല്ലതുപോലെ കഴുകി അതിനു ശേഷം വെള്ളത്തിൽ കുതിരാൻ ആയി വെക്കുക. ഉഴുന്നു ലേക്ക് ഒരു സ്പൂൺ ഉലുവ കൂടി ഇടുകയാണെങ്കിൽ നല്ലൊരു മണം ലഭിക്കുന്നതാണ്. നാലുമണിക്കൂർ കുതിരനായി വെക്കുമ്പോൾ രണ്ടുമണിക്കൂർ അവസാനം ഫ്രിഡ്ജിൽ വയ്ക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ ഉഴുന്നു വെള്ളവും നല്ലതുപോലെ തണുത്തു കിട്ടുന്നതാണ്.

മിക്സിങ് അരയ്ക്കുമ്പോൾ മാവു ചൂടായിട്ടു പുളിക്കാൻ സഹായിക്കുന്ന ബാക്ടീരിയകൾ ചത്തു പോകാതിരി ക്കാൻ ഇത് സഹായിക്കും. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഉഴുന്ന് ഇട്ടതിനുശേഷം ഉഴുന്ന് കുതിരാൻ ആയി വെച്ച വെള്ളത്തിൽ തന്നെ അത് അരച്ചു എടുക്കേണ്ടതാണ്. ബാക്കി വരുന്ന വെള്ളം അരി അരയ്ക്കാൻ ആയി ഉപയോഗിക്കാവുന്നതാണ്. ശേഷം പച്ചരി എടുത്ത് അതിലേക്ക് ഒരു കപ്പ് ചോറ്

കൂടി ചേർത്ത് കൊടുത്ത നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഇവ രണ്ടും ഒരു വലിയ ബൗളിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. പെട്ടെന്ന് ഇവ പുളിപ്പിച്ച് കിട്ടുവാനായി തലേന്ന് ദോശ ഉണ്ടാക്കിയ മാവ് കുറച്ചു ഫ്രിഡ്ജിൽ മാറ്റിവെച്ച് ഇവ യിലേക്ക് ചേർക്കുക ആണെങ്കിൽ പെട്ടെന്ന് പുളിച്ച് കിട്ടുന്നതാണ്. Soft idli batter trick.. Video Credits : Meetu’s Kitchen Temple Land

Rate this post