അരിയും ഉഴുന്നും മാത്രം മതി പഞ്ഞി പോലുള്ള ഇഡലി.. ഈ സൂത്രം ചെയ്‌താൽ മാവ് പതഞ്ഞ് പൊങ്ങും.!!

ചോറും അവിലും ഒന്നും ചേർക്കാതെ വെറും ആരെയും ഉഴുന്നും മാത്രം ഉപയോഗിച്ച് പഞ്ഞി പോലുള്ള ഇഡ്ഡലി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. മാവ് അരയ്ക്കുമ്പോളും അരച്ചു വെക്കുമ്പോഴും ഒന്നുരണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി ഉണ്ടാക്കിയെടുക്കാം. ചോറും അവിലും ഒന്നും ചേർക്കേണ്ട ഒരു കാര്യവുമില്ല.

ഇത് ഉണ്ടാക്കാനായി ആദ്യം എടുക്കേണ്ടത് ഒന്നരകപ്പ് ഇഡ്ഡലി അരി. ഇഡ്ഡലി അരി തന്നെ വേണമെന്ന് നിർബന്ധമില്ല ഏതുതരം പച്ചരി ആയാലും മതി. ഇനി ആവശ്യമായുള്ളത് അരക്കപ്പ് ഉഴുന്ന് +1tbsp ഉഴുന്നുമാണ്. അരിയും ഉഴുന്നും വെവ്വേറെ പാത്രങ്ങളിൽ ആയി മൂന്ന് തവണ വീതം കഴുകിയതിന് ശേഷം നാല് മണിക്കൂർ കുതിരാൻ വെള്ളത്തിലിട്ട് വയക്കുക. ശേഷം രണ്ടും വെവ്വേറെ അരച്ചെടുക്കുക.

ആദ്യം അരച്ചെടുക്കേണ്ടത് ഉഴുന്നാണ്. ഉഴുന്ന് കുതിർത്തു വച്ചിരിക്കുന്ന വെള്ളം യാതൊരു കാരണവശാലും കളയരുത്. കാരണം ഉഴുന്നും അരിയും അരച്ചെടുക്കാൻ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. ഉഴുന്ന് അരച്ചെടുത്ത അതെ ജാറിൽ തന്നെ പച്ചരിയും അരച്ചെടുക്കുക. ഉഴുന്ന് കുതിർത്ത വെള്ളം തികയാതെ വന്നാൽ സാധാരണ വെള്ളം അരച്ചെടുക്കാൻ ഉപയോഗിക്കാവുന്നതാണ്.

അരച്ചെടുത്ത മാവ്, ഉഴുന്ന് അരച്ചതും പാകത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കുക. ഇളക്കിയശേഷം അടച്ചു വയ്ക്കുക. 7 മണി മുതൽ 8 മണിക്കൂറിനുള്ളിൽ മാവ് പുളിച്ചു വരും. മാവ് പുളിച്ച ശേഷം ഇഡിലി തട്ടിൽ ഒഴിച്ച് വേവിക്കാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit: BeQuick Recipes