
ഇഡ്ഡലി ദോശമാവ് ഉണ്ടാക്കുമ്പോൾ ചെയ്യുന്ന ട്രിക്ക് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; പുതിയ ട്രിക്ക് ഇഡ്ഡലി പൊങ്ങി വരും! | Soft Idli Batter Tips
Soft Idli Batter Tips Malayalam : സോഫ്റ്റും ടേസ്റ്റിയും ആയ ഒരു ഇഡലി റെസിപി പരിചയപ്പെടുത്താം. അരക്കപ്പ് ഉഴുന്നെടുത്തു അതിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർക്കുക. ഒരു തവണ മാത്രം കഴുകി വെള്ളം കളയുക. ഇനി ഉഴുന്ന് മുങ്ങി കിടക്കുന്ന വിധത്തിൽ വെള്ളം ഒഴിച്ച് ഒരു 3 മണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ച് കുതിർക്കാൻ വെക്കുക. ഒരു പാത്രത്തിൽ 2 കപ്പ് വറുത്ത അരിപ്പൊടി എടുക്കുക.
അതിൽ നിന്ന് 2 ടേബിൾ സ്പൂൺ മാറ്റി വെക്കുക. മാറ്റി വെച്ച പൊടിയിൽ അരക്കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കാം. കുതിർന്നു വന്ന ഉഴുന്ന് നന്നായി അരച്ചെടുക്കുക. എന്നിട്ട് നേരത്തെ എടുത്ത് വച്ച അരിപ്പൊടിയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. നേരത്തെ ചൂട് വെള്ളം മിക്സ് ചെയ്ത അരി മാവ് ഉഴുന്ന് മാവിലേക്ക് മിക്സ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ഇഡലി സോഫ്റ്റ് ആയി വരാൻ സഹായിക്കും.

ഉഴുന്ന് അരച്ച ജാറിൽ വെള്ളം ഒഴിച്ച് അടിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം പതഞ്ഞു വരികയും ജാറിൽ പറ്റിപ്പിടിച്ച ഉഴുന്ന് വെള്ളത്തിലേക് ചേരും. ഈ പതഞ്ഞ വെള്ളം നമ്മൾ മാവിലേക്ക് ചേർക്കുക. ഇങ്ങനെ ചെയ്താൽ മാവ് വേഗം പൊന്തി വരാൻ ഇത് സഹായിക്കും. ഈ മാവ് 6 മുതൽ 8 മണിക്കൂർ വരെ പൊന്തി വരാൻ വെക്കുക. 8 മണിക്കൂറിന് ശേഷം എടുത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത്
ചെറുതായൊന്ന് മിക്സ് ചെയ്യുക. ഇഡലി തട്ടിൽ എണ്ണ തടവി മാവ് അതിലേക്ക് ഒഴിച്ച് കൊടുക്കുക. 7 മിനിറ്റ് കഴിഞ്ഞു എടുക്കാം. തണുത്താൽ സാമ്പാറോ ചട്ണിയോ കൂട്ടി കഴിക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : sruthis kitchen