ഇഡ്ഡലി മാവ് സോപ്പ് പോലെ പതഞ്ഞു പൊങ്ങാനും പൂ പോലുള്ള ഇഡ്ഡലി കിട്ടാനും കുറച്ചു ടിപ്സ് ഇതാ.!! | Soft Idli Batter Tips

Soft Idli Batter Tips in Malayalam : നല്ല സോഫ്റ്റ് ഇഡ്ഡലി മാവ് എളുപ്പത്തിൽ തയ്യാറാക്കാനുള്ള കുറച്ച് ടിപ്പുകൾ ആണ് ഇന്ന് പങ്കു വെക്കുന്നത്. മൂന്ന് കപ്പ് പച്ചരി മൂന്നോ നാലോ തവണ നന്നായി കഴുകിയ ശേഷം നല്ല വെള്ളം ഒഴിച്ച് വെക്കുക. ഇഡ്ഡലി മാവ് അരക്കുമ്പോൾ 2:1 അനുപാതത്തിൽ ആണ് പച്ചരിയും ഉഴുന്നും എടുക്കേണ്ടത്. അതിനാൽ ഒന്നര കപ്പ് ഉഴുന്നാണ് ഇതിലേക്ക് ചേർക്കേണ്ടത്. ഉഴുന്ന് നന്നായി കഴുകി നല്ല വെളളത്തിൽ കുതിർക്കാൻ വെക്കുക.

ഒരു ടേബിൾ സ്പൂൺ ഉലുവ കൂടി നന്നായി കഴുകി ഉഴുന്നിൻ്റെ കൂടെ ഇട്ടു വെക്കണം. ഇവ രണ്ടും നന്നായി കുതിർന്ന ശേഷം അരച്ചെടുക്കണം. ആദ്യം ഉഴുന്നും ഉലുവയും നന്നായി അരച്ചെടുക്കുക. ഉഴുന്ന് കുതിർത്ത വെള്ളം തന്നെയാണ് അരക്കാനായി ഉപയോഗിക്കേണ്ടത്. വളരെ കുറച്ച് വെള്ളവും മൂന്ന് ഐസ് കട്ടകളും ചേർത്ത് വേണം അരച്ചെടുക്കാൻ. അരി അൽപം തരിയോടു കൂടെ വേണം അരക്കാൻ. അരി കുതിർത്ത വെള്ളം തന്നെയാണ് ഇവിടെയും ഉപയോഗിക്കുന്നത്.

Idli Batter

ഐസ് കട്ടകളും മൂന്ന് തവി ചോറും ചേർത്ത് വേണം അരി അരക്കാൻ. അരി അരച്ചതിനെ ഉഴുന്നിലേക്ക് ചേർത്ത് കൈ കൊണ്ട് അഞ്ചു മിനുട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. രാവിലെ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കിയ ശേഷം ഇഡ്ഡലി തട്ടിൽ എണ്ണയോ നെയ്യോ പുരട്ടി മാവ് ഒഴിച്ച് കൊടുക്കാം. വെള്ളം തിളക്കുമ്പോൾ ആണ് ഇഡ്ഡലി തട്ട് പാത്രത്തിലേക്ക് ഇറക്കി വെച്ച് നല്ല തീയിൽ 15 മിനുട്ട് വേവിച്ചെടുക്കണം. തുടർന്ന് തീ കുറച്ച് 5 മിനുട്ട് കൂടെ വേവിക്കണം.

ഇനി നന്നായി തണുത്ത ശേഷം കൈ കൊണ്ട് തന്നെ ഇഡ്ഡലി എടുത്ത് മാറ്റാം. പൂവിനേക്കാൾ സോഫ്റ്റ് ആയ ഇഡ്ഡലി തയ്യാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Passion Twist By Saira 2.0