
ഇഡലി മാവ് പുളിച്ചു സോപ്പ് പോലെ പതഞ്ഞു പൊങ്ങാനും ഇഡലി സോഫ്റ്റ് ആകാനും 2 ടിപ്സ്.!! | Soft Idli Batter 2 Tips
ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു ഇഡലിയുടെ റെസിപ്പിയാണ്. സാധാരണ നമ്മൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി 2 ടിപ്പുകൾ നമ്മൾ ഇതിൽ ചെയ്യുന്നുണ്ട്. ഈ ടിപ്പുകൾ നിങ്ങളും ചെയ്യുകയാണെങ്കിൽ ഇഡലി മാവ് പുളിച്ചു സോപ്പ് പോലെ പതഞ്ഞു പൊങ്ങിവരുന്നതാണ്. സോഫ്റ്റ് ഇഡലി തയ്യാറാക്കാനായി 3 കപ്പ് പച്ചരിയാണ് ഇവിടെ എടുത്തിട്ടുള്ളത്.
ഇതിനായി 1/2 കപ്പ് ഉഴുന്നും 1 tsp ഉലുവയും ആണ് വേണ്ടത്. നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ഇത് ഒരു 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക. അതിനുശേഷം ഉഴുന്ന് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. എന്നിട്ട് അതിലേക്ക് കുതിർത്ത വെള്ളം ഒഴിച്ചു കൊടുത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഇതിലേക്ക് 2 tsp നല്ലെണ്ണ ചേർത്ത് വീണ്ടും ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക.

എന്നിട്ട് ഒരു പാത്രത്തിലേക്ക് ഇത് മാറ്റുക. അടുത്തതായി കുതിർത്ത പച്ചരി മിക്സിയുടെ ജാറിലേക്കിടുക. എന്നിട്ട് അതിലേക്ക് 1 കപ്പ് ചോറ്, തണുത്ത വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇനി ഇത് ഉഴുന്ന് അരച്ചെടുത്ത പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ചു കല്ലുപ്പ് ചേർത്ത് കൈകൊണ്ട് നല്ലപോലെ ഇളക്കിയെടുക്കുക.
ഇനി ഇത് ഒരു എട്ട് മണിക്കൂർ എങ്കിലും അടച്ചു വെച്ച് കിഴിഞ്ഞാൽ ഇഡലി മാവ് പുളിച്ചു സോപ്പ് പോലെ പതഞ്ഞു പൊങ്ങിയിട്ടുണ്ടാകും. അങ്ങിനെ നമ്മുടെ സോഫ്റ്റ് ഇഡലിമാവ് ഇവിടെ റെഡിയായിട്ടുണ്ട്. ബാക്കി എങ്ങിനെയാണ് ഇഡലി ഉണ്ടാകുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit : Vichus Vlogs