വെറും 15 മിനുട്ടിൽ ആവിയിൽ വേവിച്ചെടുക്കുന്ന സോഫ്റ്റ് പഞ്ഞി അപ്പം.. വളരെ എളുപ്പത്തിൽ ഒരു സോഫ്റ്റ് അപ്പം.!!

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു സ്പെഷ്യൽ അപ്പത്തിന്റെ റെസിപ്പിയാണ്. ടേസ്റ്റിയായ ഈ അപ്പം ഉണ്ടാക്കാനായി ആദ്യം ഒരു പാത്രത്തിലേക്ക് ഒരു പഴുത്ത നേന്ത്രപ്പഴം തോലു കളഞ്ഞ് എടുക്കുക. എന്നിട്ട് ഫോർക്കോ മറ്റോ ഉപയോഗിച്ച് നല്ലപോലെ ഉടച്ചെടുക്കുക.

അടുത്തതായി മറ്റൊരു ബൗളിലേക്ക് 1 മുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് 1/4 കപ്പ് പഞ്ചസാര, 1/2 tsp നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ഇനി ഇതിലേക്ക് 1/4 കപ്പ് സൺഫ്ലവർ ഓയിൽ ചേർത്ത് നല്ലപോലെ യോജിപ്പിച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് നേരത്തെ ഉടച്ചു വെച്ചിരിക്കുന്ന പഴം ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക.

അടുത്തതായി ഇതിലേക്ക് 1 കപ്പ് മൈദ, 1 tsp ബേക്കിംഗ് പൗഡർ, 3 നുള്ള് ഉപ്പ് എന്നിവ അരിപ്പയിലൂടെ അരിച്ചു ചേർക്കുക. എന്നിട്ട് എല്ലാംകൂടി നല്ലപോലെ മിക്സ് ചെയ്‌ത്‌ യോജിപ്പിച്ചെടുക്കുക. ഇത് ഒന്ന് ലൂസ് ആക്കിയെടുക്കുവാൻ 3 tbsp തിളപ്പിച്ചാറിയ പാൽ ചേർത്തുകൊടുത്ത് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് 2 ഏലക്കായ ചതച്ചത് ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കികൊടുക്കാം.

ഇനി നമുക്കിത് ആവിയിൽ വേവിച്ചെടുക്കണം അതിനായി 3 ചായ കപ്പ് എടുക്കുക. എന്നിട്ട് ചായ കപ്പിൽ അൽപം നെയ്യോ അല്ലെങ്കിൽ എണ്ണയോ പുരട്ടിയെടുക്കുക. എന്നിട്ട് ഇതിലേക്ക് മാവ് ഒഴിച്ച് കൊടുക്കുക. ഒരു ഇഡലി പാത്രത്തിൽ ഇഡലി തട്ട് വെച്ച് മാവ് ഒഴിച്ച കപ്പ് ഇറക്കി വെച്ച് ആവിയിൽ വേവിക്കുക. Video credit: Mums Daily