ദോശ ഉണ്ടാക്കാനുള്ള പലർക്കും അറിയാത്ത പുതിയ രഹസ്യം.. ഇത് ചേർത്താൽ ദോശ പഞ്ഞി പോലെ ഇരിക്കും.!! | soft dosa secret recipe

ദോശ ചുട്ടെടുക്കാൻ വളരെ എളുപ്പമാണെങ്കിലും ദോശയ്ക്കുള്ള മാവ് തയ്യാറാക്കുന്നതിന് സാധാരണ അൽപ്പം മുന്നൊരുക്കം ആവശ്യമാണ് എന്ന് നമുക്ക് അറിയാം. അരിയും ഉഴുന്നുമൊക്കെ അരച്ച് ദോശമാവ് തയ്യാറാക്കാൻ സത്യത്തിൽ ഏറെ സമയമെടുക്കും. ദോശ പ്രിയരായ ആളുകൾ ആരെങ്കിലും നിങ്ങളുടെ വീട്ടിലുണ്ടോ?

എങ്കിൽ ഇതാ, എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല പഞ്ഞി പോലുള്ള ഒരു ദോശയുടെ റെസിപ്പി പരിചയപ്പെടാം. ദോശയുടെ രുചി കൂട്ടുന്നത് ശെരിക്കും അതിൻ്റെ മയവും മൃദുലതയും കൂടിയാണ്. കല്ലു പോലെ ഇരിക്കാത്ത മൃദുലമായ ദോശ ഉണ്ടാക്കാൻ ചില പൊടിക്കൈകൾ ഉണ്ട്. മൂന്ന് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ വേണം സാധാരണ

ദോശയ്ക്കുള്ള മാവ് തയ്യാറാക്കേണ്ടത്. ദോശമാവ് ഉണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ കടലയും ഒരു സ്പൂണ്‍ തുവരപരിപ്പും അര സ്പൂണ്‍ ഉലുവയും ചേര്‍ത്താല്‍ ദോശയുടെ സ്വാദും മണവും കൂടും. ആദ്യമായി ഒരുകപ്പ് പച്ചരി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന്, അൽപ്പം ഉലുവ എന്നിവ ചേർത്ത് നന്നായി വെള്ളമൊഴിച്ചു വെക്കുക. ഒരു മൂന്ന് മണിക്കൂർ കഴിഞ്ഞ് എടുക്കുമ്പോൾ

ഇത് നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി ഇതിലേക്ക് നന്നായി വെള്ളമൊഴിച്ചു കഴുകി വൃത്തി ആക്കി എടുക്കുക. ശേഷം ഒരു മിക്സി ജാറിലേക്ക് ഇടുക. അതിലേക് 3, 4 കഷ്ണം ചെറിയുള്ളി, തലേന്ന് എടുത്തു വെച്ച തേങ്ങാവെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : sruthis kitchen