
നല്ല പഞ്ഞി പോലെ സോഫ്റ്റായ ബേക്കറി സ്റ്റൈൽ വട്ടയപ്പം വേണമോ? എങ്കിൽ ഇതുപോലെ ചെയ്യൂ!! | Soft and Spongy Vattayappam Recipe
Soft and Spongy Vattayappam Recipe Malayalam : എന്നും ദോശയും ഇഡ്ഡലിയും പുട്ടും ഒക്കെ ഉണ്ടാക്കി മടുത്തില്ലേ? ദോശ എത്ര എന്നും വച്ചാണ് ചുടുന്നത്? ജോലിക്ക് പോവാൻ തയ്യാറാവുന്നതിന്റെ ഇടയിൽ ദോശ ചുട്ടുകൊണ്ട് നിൽക്കാൻ പറ്റുമോ? ഒരു കാര്യം ചെയ്താലോ? നമുക്ക് വട്ടയപ്പം ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം 2 കപ്പ് പച്ചരി എടുത്ത് നന്നായി കഴുകി കുതിർക്കാൻ വയ്ക്കുക. മൂന്നോ നാലോ മണിക്കൂറുകൾ കഴിയുമ്പോൾ ഒരു മിക്സിയുടെ ജാർ എടുത്ത് ഈ പച്ചരി അൽപം വെള്ളം ഒഴിച്ച് മാവാക്കി അരച്ചെടുക്കുക.
അരച്ചതിനു ശേഷം ഇതിൽ നിന്നും 3 സ്പൂൺ മാവ് എടുത്തിട്ട് മുക്കാൽ കപ്പ് വെള്ളം ചേർത്ത് ചെറിയ തീയിൽ കുറുക്കി കപ്പി കാച്ചി എടുക്കണം. മറ്റൊരു പാത്രത്തിൽ 4 സ്പൂൺ വെള്ള അവൽ എടുത്തിട്ട് കഴുകിയിട്ടു കുറച്ചു വെള്ളം ഒഴിച്ച് കുതിർക്കണം. ഈ അവലും കപ്പി കാച്ചിയ മാവും 1 കപ്പ് തേങ്ങയും അര സ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും ഉപ്പ് ആവശ്യത്തിന്, അര തൊട്ട് ഒരു കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ഈ പേസ്റ്റ് മാവിലേക്കൊഴിച്ചു ഇളക്കണം. ഈ മാവ് പൊങ്ങിവരുന്നത് വരെ അടച്ചു വയ്ക്കണം.

പൊങ്ങിയതിന് ശേഷം മുക്കാൽ സ്പൂൺ ഏലയ്ക്ക പൊടിച്ചത് കൂടി ചേർത്ത് കേക്ക് ടിൻ പോലെയുള്ള ഏതെങ്കിലും പാത്രത്തിൽ എണ്ണ തേച്ചിട്ട് ചെറിയ തവിയിൽ 4 തവി മാവ് ഒഴിച്ച് ഇഡലി പാത്രത്തിൽ വച്ച് വേവിക്കാം. നല്ല രുചികരമായ വട്ടയപ്പം കുറഞ്ഞ സമയത്തിൽ എങ്ങനെ ഉണ്ടാക്കാം എന്നത് അറിയാനായി വീഡിയോ മുഴുവനായും കാണാൻ മറക്കരുതേ. ബേക്കറി സ്റ്റൈലിൽ നല്ല പഞ്ഞി പോലെയുള്ള വട്ടയപ്പം ഇനി നിങ്ങളുടെ അടുക്കളയിലും.
എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : Fathimas Curry World