Soft Ada Recipe : രുചിയൂറും ഒഴിച്ചട! ഇലയട കേരളത്തിലെ പാരമ്പരാഗതമായൊരു പലഹാരമാണ്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഇലയട. വളരെ എളുപ്പത്തിൽ നല്ല നൈസ് ആയി ഉണ്ടാക്കിയെടുക്കാവുന്ന വായിലിട്ടാൽ അലിഞ്ഞ് പോവുന്ന ഒരു അടയുടെ റെസിപ്പി ആയാലോ. ഇലയിൽ കോരി ഒഴിച്ച് തയ്യാറാക്കിയെടുന്ന ഈ അട നല്ല സോഫ്റ്റും രുചിയുമാണ്. രുചികരവും ആരോഗ്യകരവുമായ ഒഴിച്ചട തയ്യാറാക്കാം.
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ശർക്കര പൊടി – 3 ടേബിൾ സ്പൂൺ
- അരിപ്പൊടി – 1 കപ്പ്
- ഉരുക്കിയ നെയ്യ് – 1 ടേബിൾ സ്പൂൺ
- വെള്ളം
ആദ്യം ഒരു വലിയ വാഴയില എടുത്ത് തീ കത്തിച്ച് നല്ലപോലെ രണ്ട് വശവും ചൂടാക്കി വാട്ടിയെടുക്കുക. ഇല മുറിക്കുമ്പോഴും മടക്കുമ്പോഴും കീറിപ്പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ശേഷം വാഴയിലയുടെ നടുഭാഗത്തെ തണ്ട് മുറിച്ച് മാറ്റാം. ശേഷം ഈ ഇലയെ മീഡിയം വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കണം. ഇതിലേക്ക് ഒരു മീഡിയം വലുപ്പത്തിലുള്ള നാളികേരത്തിന്റെ കാൽ ഭാഗത്തോളം തേങ്ങ ചിരകിയത് എടുക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബെല്ലം പൊടി ചേർത്ത് മിക്സ് ചെയ്യുക.
പൊടിയില്ലെങ്കിൽ ബെല്ലം ഉരുക്കി അരിച്ചൊഴിച്ച് നന്നായി വറ്റിച്ചെടുക്കുക. പതഞ്ഞ പാകമായി വരുമ്പോൾ അതിലേക്ക് നാളികേരം ഇട്ടിളക്കിയാൽ മതിയാവും. അടുത്തതായി ഒരു ബൗളിലേക്ക് നൈസ് അരിപ്പൊടി ഒരു കപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ഉരുക്കിയ നെയ്യും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. കൊടുത്താൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. ഇലയിൽ തയ്യാറാക്കുന്ന ഈ ഒഴിച്ചട നിങ്ങളും ഉണ്ടാക്കി നോക്കൂ. Video Credit : Priya’s Cooking World