എന്റെ ഈശ്വരാ.. ഉരുളക്കിഴങ്ങു കൊണ്ടുള്ള ഈ സൂത്രം ഇത്രേം നാൾ ആയിട്ടും അറിഞ്ഞില്ലല്ലോ.? വേഗം വീഡിയോ കാണു..

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഉരുളക്കിഴങ്ങ് കൊണ്ട് വളരെ സിമ്പിൾ ആയി ഉണ്ടാക്കാവുന്ന ഒരു റെസിപ്പിയാണ്. അതിനായി ഇവിടെ 3 ഉരുളകിഴങ്ങ് ആണ് എടുത്തിരിക്കുന്നത്. ആദ്യം ഉരുളകിഴങ്ങ് പുഴുങ്ങിയെടുത്ത് തൊലിയെല്ലാം കളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ചെറിയ കഷ്ണങ്ങളാക്കി ഇടുക. എന്നിട്ട് ഇത് ഒന്ന് മിക്സിയിൽ കറക്കിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക.

പിന്നീട് ഇതിലേക്ക് 1 ചെറിയ കപ്പ് കടലമാവ്, അതിന്റെ പകുതി അരിപൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് കുറച്ച് ഉപ്പ്, മഞ്ഞൾപൊടി, മുളക്പൊടി, കായത്തിന്റെ പൊടി, 1 വലിയ spn ഓയിൽ, 2 അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് എല്ലാംകൂടി കൈകൊണ്ട് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തായി നമുക്ക് ആവശ്യമായിട്ടുള്ളത് സേവനാഴി ആണ്.

സേവനാഴിയിലെ ഓട്ടയുള്ള വലിയ 2 അച്ചുകളാണ് നമുക്ക് ആവശ്യമായിട്ടുള്ളത്. ആദ്യം സേവനാഴിയിൽ അച്ച് ഇട്ടശേഷം കുറച്ച് ഓയിൽ അതിനുള്ളിൽ എല്ലായിടത്തും പുരട്ടികൊടുക്കുക. എന്നിട്ട് ഇതിലേക്ക് നേരത്തെ തയ്യാറാക്കിയിരിക്കുന്ന ഉരുളകിഴങ്ങ് മാവ് നിറച്ചു കൊടുക്കാം. അതിനുശേഷം ചൂടായ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ചശേഷം ചൂടാക്കുക.

എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് സേവനാഴിയി തിരിച്ച് കൊണ്ട് മാവ് ഇട്ടുകൊടുക്കാവുന്നതാണ്. അതിനുശേഷം തീ കുറച്ചുവെക്കുക. കുറച്ചു കഴിയുമ്പോൾ ഇത് തിരിച്ചു ഇട്ടുകൊടുക്കാം. നല്ലപോലെ ഫ്രൈ ആയി വരുമ്പോൾ നമുക്കിതിൽ നിന്നും കോരിയെടുക്കാവുന്നതാണ്. ഇതുപോലെ തന്നെ ചെറിയ അച്ചിൽ ഉണ്ടാക്കിയെടുക്കുമ്പോൾ മിച്ചർ പോലെ കിട്ടുന്നതാണ്. Video credit: E&E Creations