കോഴിമുട്ട കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. വീട്ടമ്മമാർ ഞെട്ടും; ഇത്രയും കാലം അറിയാതെ പോയല്ലോ!!

മലയാളികൾക്ക് ഒരിക്കലും ഒഴിവാക്കാനാകാത്ത വിഭവങ്ങളാണ് മുട്ടവിഭവങ്ങൾ. അതുകൊണ്ട് തന്നെ ഇന്ന് നമ്മൾ ഇവിടെ ഉണ്ടക്കാൻ പോകുന്നത് ഒരു വെറൈറ്റി ആയിട്ടുള്ള മുട്ട തോരൻ റെസിപ്പിയാണ്. വെറും 2 കോഴിമുട്ട ഉപയോഗിച്ചാണ് ഈ ടേസ്റ്റിയായ തോരൻ വളരെ പെട്ടെന്ന് നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത്.

അതിനായി ആദ്യം ചൂടായ ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് കടുക് ഇട്ടുകൊടുത്ത് ഒന്ന് പൊട്ടിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് 1 സവാള ചെറുതായി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കുറച്ച് കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മുളകുപൊടി,

കുറച്ച് മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലപോലെ ഇളക്കികൊടുക്കുക. അടുത്തതായി ഇതിലേക്ക് 1/2 മുറി തേങ്ങചിരകിയത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇതിനു നടുവിലേക്ക് 2 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. പിന്നീട് ഇത് എല്ലാം കൂടി മിക്സ് ചെയ്യുക. അങ്ങിനെ ടേസ്റ്റിയായ മുട്ടത്തോരൻ റെഡിയായിട്ടുണ്ട്. 2 കോഴിമുട്ട കൊണ്ട് ഒരുപാട് പേർക്ക് കഴിക്കാവുന്നത്രയും

മുട്ടത്തോരൻ ഇവിടെ ഉണ്ട്. എങ്ങിനെയാണ് ഈ മുട്ട തോരൻ തയ്യാറാകുന്നത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യൂ. Video credit : E&E Kitchen