റവയും ഗോതമ്പ് പൊടിയും മിക്സിയിൽ ഇട്ടു കറക്കിയാൽ കാണു മാജിക്! കണ്ടു നോക്കൂ; നിങ്ങൾ ഞെട്ടും.!!

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് മിക്സിയുടെ ജാറിൽ റവയും ഗോതമ്പ് പൊടിയും ഇട്ടു കറക്കിയെടുത്ത് ഉണ്ടാക്കാവുന്ന ഒരു മാജിക്കൽ റെസിപ്പിയാണ്. അപ്പോൾ എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിൽ 1/2 ഗ്ലാസ് റവ എടുക്കുക. എന്നിട്ട് അതിലേക്ക് 1 spn ഗോതമ്പ് പൊടി ചേർക്കുക.

ഗോതമ്പുപൊടിക്ക് പകരം മൈദ വേണമെങ്കിൽ ചേർക്കാവുന്നതാണ്. പിന്നീട് അതിലേക്ക് 1/4 spn പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, 1 നുള്ള് ഇൻസ്റ്റന്റ് ഈസ്റ്റ്, കുറച്ചു ഇളം ചൂടുവെള്ളം (3/4 ഗ്ലാസ് ) എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റി മൂടിവെച്ച് കുറച്ചു നേരം എടുത്തുവെക്കുക. അതിനുശേഷം ആവശ്യമെങ്കിൽ കുറച്ചു വെള്ളം കൂടി ഒഴിച്ച്

നല്ലപോലെ മിക്സ് ചെയ്‌ത്‌ മാവ് ഒന്ന് ലൂസാക്കാവുന്നതാണ്. ഇനി നമുക്കിത് ചുട്ടെടുക്കാവുന്നതാണ്. അതിനായി ഒരു അപ്പച്ചട്ടിയോ അല്ലെങ്കിൽ ഫ്രൈ പാനോ അടുപ്പത്തുവെച്ച് ചൂടാക്കുക. ചട്ടി നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒരു കയിലുകൊണ്ട് കുറേശെ ആയി ഒഴിച്ച് കൊടുക്കാവുന്നതാണ്. എന്നിട്ട് ചട്ടി ഒന്ന് ചുറ്റിച്ചെടുത്ത് പരത്തുക. അതിനുശേഷം മൂടിവെച്ച് അൽപനേരം വേവിക്കാവുന്നതാണ്.

നല്ലപോലെ വെന്തുവരുമ്പോൾ നമുക്കിത് പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അങ്ങിനെ റവയും ഗോതമ്പ് പൊടിയും കൊണ്ടുള്ള സോഫ്‌റ്റും ടേസ്റ്റിയുമായ അടിപൊളി അപ്പം ഇവിടെ റെഡിയായിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാക്കാവുന്ന ഇൻസ്റ്റന്റ് അപ്പമാണിത്. എങ്ങിനെയാണ് റെസിപ്പി ഉണ്ടാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips