സായിക്ക് ഡാൻസ് അറിയില്ലെന്ന് ഇനി പറയരുത്!! ആരാധകരെ ഞെട്ടിച്ച് തകർപ്പൻ ഡാൻസുമായി സായ് വിഷ്‌ണു.!!

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സായ് വിഷ്‌ണു. ചുരുങ്ങിയ സമയംകൊണ്ടുതന്നെ ബിഗ്‌ബോസ് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സായ്. തുടക്കം മുതലേ ശ്രദ്ധേയമായ പ്രകടനാണ് സായി ബിഗ് ബോസിൽ കാഴ്ചവെച്ചിരുന്നത്. നിരവധി ആരാധകരാണ് താരത്തിന് ഇന്നുള്ളത്.

ഇപ്പോഴിതാ സായിയുടെ ഒരു തകർപ്പൻ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കൂട്ടുകാരനൊപ്പമുള്ള താരത്തിന്റെ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സായിയുടെ ആർമി ആരാധകർ. സായിവിഷ്ണുവിന് ഡാൻസ് അറിയില്ലന്ന് ആര് പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം കോവിഡ് മൂലം ബിഗ്ബോസ് സീസൺ 2 വിജയിയെ തീരുമാനിക്കാനാവാതെ നിർത്തിവെക്കുകയായിരുന്നു. എന്നാൽ ഇത്തവണ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്താനുള്ള അവസരം ബിഗ്‌ബോസ് നൽകിയിരുന്നു. ഫിനാലെയിലേയ്ക്കുള്ള വോട്ടിങ്ങ് കുറച്ചു ദിവസം മുൻപ് പൂർത്തിയായിരുന്നു. ഒരാഴ്ചയായിരുന്നു വോട്ടിങ്ങിനായി ബിഗ്‌ബോസ് അനുവദിച്ചത്.

സായ് വിഷ്‍ണു, മണിക്കുട്ടൻ, ഡിംപല്‍, റിതു മന്ത്ര, നോബി, റംസാൻ, കിടിലൻ ഫിറോസ്, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ബിഗ് ബോസില്‍ അവസാനം ഉണ്ടായിരുന്നത്. ആരായിരിക്കും ബിഗ്‌ബോസ് മലയാളം സീസൺ 3ലെ വിജയി എന്ന കാത്തിരിപ്പിലാണ് ബിഗ്‌ബോസ് പ്രേക്ഷകർ. വോട്ടിങ്ങ് കഴിഞ്ഞതിന് പിന്നാലെ നിരവധി അനൗദ്യോഗിക വോട്ടിങ്ങ് റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

Comments are closed.