ഇത് ഞങ്ങളുടെ സുദർശന! സ്നേഹത്തിൽ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനം; മകളെ പരിചയപ്പെടുത്തി സൗഭാഗ്യയും അർജുനും.!!

നായികയായി സിനിമയിൽ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അമ്മ താര കല്യാണിൻ്റെയും ഭർത്താവായ അർജുൻ്റെയും പൂർണ പിന്തുണയാണ് സൗഭാഗ്യയെ മുന്നോട്ട് നയിക്കുന്നത്. ഇപ്പോഴിത താരം അമ്മയായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജിവമായ സൗഭാഗ്യയും അർജുനും ഇപ്പോൾ പങ്കുവെച്ചിരുന്നു ചിത്രങ്ങളാണ്

സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. അർജുൻ കുഞ്ഞിന് എടുത്തോണ്ട് നിൽക്കുന്ന ചിത്രമാണ് അർജ്ജുൻ പോസ്റ്റ് ചെയ്തിരുന്നത്. സ്നേഹത്തിൽ പൊതിഞ്ഞ ഒരു തികഞ്ഞ സമ്മാനമാണ് എന്റെ കൈകളിൽ ഉള്ളത്. Thankuu my love എന്ന അടിക്കുറുപ്പോടെയാണ് അർജുൻ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി പോസ്റ്റിനു താഴെ കമന്റുമായി വന്നിട്ടുള്ളത്.

ശൂന്യമാണെന്ന് നിങ്ങൾ ഒരിക്കലും അറിയാത്ത നിങ്ങളുടെ ഹൃദയത്തിലാണ് ഒരു കുഞ്ഞ് നിറയുന്നത്. എന്ന അടിക്കുറിപ്പോടെയാണ് സൗഭാഗ്യ കുഞ്ഞിനും അർജുനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ ദിവസം കുഞ്ഞിൻ്റെ ചിത്രത്തിനൊപ്പം നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എല്ലാവർക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു. ഭാവിയിലും ഞങ്ങൾക്ക് നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്.

ഇവൾ സുദർശന അർജുൻ ശേഖർ,”എന്ന് സൗഭാഗ്യ കുറിച്ചിരുന്നു. പിന്നാലെ ആശംസയുമായി താരത്തിന്റെ ആരാധകരും താരങ്ങളും രം​ഗത്തെത്തിരുന്നു. സുദർശന എന്നാണ് കുഞ്ഞിന് പേര് നൽകിയിട്ടുള്ളത്. തന്റെ ​ഗർഭകാല വിശേഷങ്ങളെല്ലാം തന്നെ സൗഭാ​ഗ്യ ആരാധകർക്കായി പങ്കുവച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളിൽ പോലും നൃത്തം ചെയ്ത സൗഭാഗ്യ തന്റെ വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.