നെയ് മത്തി കിട്ടുമ്പോൾ ഒരൊറ്റ തവണ ഇതുപോലെ ചെയ്തു നോക്കു.. ആരും പറയാത്ത രഹസ്യം.!! | Sardine Fish Curry

Sardine Fish Curry Malayalam : മലയാളികൾക്ക് വളരെയധികം കഴിക്കാൻ ഇഷ്ടമുള്ള ഒരു വിഭവമാണല്ലോ മത്തി കറി. ഒരു അടിപൊളി മത്തി കറി റെസിപ്പി നോക്കിയാലോ. ഒരു മൺചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഉലുവ പൊട്ടിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചു ചേർക്കുക. ഉള്ളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റുക. ശേഷം തേങ്ങയും, മല്ലി പൊടിയും മുളക് പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കി ചട്ടിയിലേക്ക് ഒഴിച്ച് കൊടുക്കുക.

  1. മത്തി -കഴുകി വൃത്തിയാക്കി എടുത്തത്.
  2. സവാള -ചെറുത് 3 എണ്ണം.
  3. ഇഞ്ചി -ഒരു വലിയ കഷ്ണം തോല് ചുരണ്ടിയത്.
  4. വെളുത്തുള്ളി -6 മുതൽ 8 വരെ.
  5. ഓയിൽ -ആവശ്യത്തിന്.
  6. തേങ്ങ – 2 കൈ പിടി
  7. മല്ലി പൊടി – 2 ടീസ്‌പൂൺ
  8. മുളക് പൊടി -3 ടീസ്പൂൺ
  9. പച്ച മാങ്ങ -1
  10. ഉപ്പ് -ആവശ്യത്തിന്
Sardine Fish

ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് തിളച്ചു വരുമ്പോൾ. പുളിക്ക് ആവശ്യമായ അത്രയും പച്ച മാങ്ങ ചെറിയ കഷ്ണങ്ങളായി തോലോടെ കറിയിൽ ഇട്ട് കൊടുക്കാവുന്നതാണ്. ഒന്ന് കൂടി തിളപ്പിച്ച ശേഷം മീൻ ഇട്ട് കൊടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പ് കൂടി കറിയിൽ ചേർത്ത് കൊടുക്കുക.ഒരു തവണ കൂടി അടച്ചു വേവിച്ച് എടുത്താൽ നല്ല കിടിലൻ നെയ് മത്തി കറി റെഡി ആയി. മത്തി മുറിച്ച് ഇടാതെ മുഴുവനായി ഇടുകയാണെങ്കിൽ കറിക്ക് കൂടുതൽ സ്വാദ് കിട്ടും.

അതു പോലെ വെളുത്തുള്ളി ചേർക്കുമ്പോൾ കുറച്ച് മാത്രം ചതച്ചും, ബാക്കി മുഴുവനായും ഇടുന്നത് കറിയുടെ ടേസ്റ്റ്‌ കൂട്ടനായി സഹായിക്കും. ഈ മത്തി കറി, കപ്പ, ചോറ് എന്നിങ്ങനെ എന്തിന്റെ കൂടെ വേണമെങ്കിലും സ്വാദോടെ വിളമ്പാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Sabeenas Homely kitchen

Rate this post