
എത്ര കിലോ മത്തിയും ക്ലീൻ ചെയ്യാൻ ഇനി കത്തി വേണ്ട ഒരു ചിരട്ട മതി! ഇതുപോലെ ചെയ്തു നോക്കൂ; ഇത്രനാളും ഇത് അറിഞ്ഞില്ലല്ലോ.!! | Sardine Fish Cleaning Easy Tips
മത്തി ഉപയോഗിച്ച് കറിയും പൊരിച്ചതുംമെല്ലാം ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും മിക്ക ആളുകളും. എന്നാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കത്തി ഉപയോഗിച്ച് മത്തി വൃത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെന്ന് പരാതിപ്പെടുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ വിദ്യ അറിഞ്ഞിരിക്കാം. ആദ്യം തന്നെ വൃത്തിയാക്കാനുള്ള മത്തിയെല്ലാം ഒരു ചട്ടിയിലേക്ക് ഇട്ട് അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചു കൊടുക്കണം.
അതിനുശേഷം ഓരോ മത്തിയായി കയ്യിലെടുത്ത് ഒരു ചിരട്ട ഉപയോഗിച്ച് അതിന്റെ ചെകിളയെല്ലാം ചുരണ്ടി നൽകാവുന്നതാണ്. ഇങ്ങിനെ ചെയ്യുമ്പോൾ കത്തിയേക്കാൾ എളുപ്പത്തിൽ മത്തി വൃത്തിയാക്കി എടുക്കാൻ സാധിക്കും എന്ന് മാത്രമല്ല കൂടുതൽ വൃത്തിയായി കിട്ടുകയും ചെയ്യും. ചെകിളയെല്ലാം കളഞ്ഞതിനു ശേഷം മത്തിയുടെ തലയും വാലും കട്ട് ചെയ്ത് കളയാവുന്നതാണ്. കൂടാതെ കത്രിക ഉപയോഗിച്ച് സൈഡ് ഭാഗം കൂടി കട്ട് ചെയ്ത് കളഞ്ഞശേഷം അതിനകത്തെ വേസ്റ്റ് എല്ലാം എടുത്ത് കളയാം.
ഇത്തരത്തിൽ എത്ര കിലോ മത്തി വേണമെങ്കിലും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ്. അടുത്തതായി വൃത്തിയാക്കിയെടുത്ത മത്തി നല്ല സൂപ്പറായി കറി വയ്ക്കാനും സാധിക്കും. അതിനായി ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് കടുകും ഉലുവയും പൊട്ടിച്ച് അതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് പൊടികളെല്ലാം ചേർത്തു കൊടുക്കാവുന്നതാണ്.
രണ്ട് ടീസ്പൂൺ അളവിൽ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ അതിലേക്ക് പിഴിഞ്ഞുവെച്ച പുളിയുടെ നീര് കൂടി ഒഴിച്ചു കൊടുക്കാം. ഇത് നല്ലതുപോലെ തിളച്ചു വരുമ്പോൾ മൂന്നോ നാലോ പച്ചമുളക് കീറിയിട്ടതും, ആവശ്യത്തിന് ഉപ്പും ഇട്ട് നല്ലതുപോലെ ഇളക്കിയ ശേഷം കറിക്ക് ആവശ്യമായ വെള്ളം കൂടി ഒഴിച്ചു കൊടുക്കാം. ഇത് നന്നായി തിളച്ചുവരുമ്പോൾ അതിലേക്ക് നന്നാക്കി വെച്ച മത്തി കൂടിയിട്ട് നന്നായി കുറുക്കിയെടുക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ മത്തിക്കറി തയ്യാറായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.Video Credit : Malappuram Thatha Vlogs by Ayishu