സാന്ത്വനം ദേവൂട്ടി യഥാർത്ഥത്തിൽ ആരെന്ന് മനസ്സിലായോ.!? പ്രശസ്ത നായികയുടെ മകൾ | Santhwanam serial Devutty Real Life

Santhwanam serial Devutty Real Life: ഏഷ്യാനെറ്റ് കുടുംബപ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ ആദിത്യൻ അണിയിച്ചൊരുക്കിയ മെഗാ പരമ്പരയാണ് സാന്ത്വനം. മലയാളികളുടെ പ്രിയപ്പെട്ട ഈ പരമ്പര അവസാനിച്ചു പോകുമോ എന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമം ഇട്ടുകൊണ്ട് ഏഷ്യാനെറ്റ് പുതിയ എപ്പിസോഡിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ആദിത്യന്റെ മരണത്തിനുശേഷം സീരിയൽ പുനരാരംഭിക്കുകയും കഥയും കഥാപാത്രങ്ങളും മാറിമറിയുകയും ചെയ്തിരിക്കുന്നു.

കൂട്ടുകുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ പറയുന്ന സാന്ത്വനം കൃഷ്ണ സ്റ്റോഴ്സ് എന്ന സ്ഥാപനത്തിന്റെ സംഭവബഹുലമായ തകർച്ചയുടെയും വിജയത്തിന്റെയും ഒക്കെ കഥ പറയുന്നു. ദേവി എന്ന ഏട്ടത്തിയമ്മയും ശിവൻ കണ്ണൻ തുടങ്ങിയ സ്നേഹനിധികളായ സഹോദരന്മാരെ കൊണ്ട് ചുറ്റപ്പെട്ട കൂട്ടുകുടുംബത്തിന്റെ കഥയാണ് സാന്ത്വനം. ഇപ്പോൾ ഇതാ സാന്ത്വനം പുതിയ വഴിത്തിരിവിലേക്ക്. അഞ്ചുവർഷം സഞ്ചരിച്ചു കൊണ്ട് പുത്തൻ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നു.

വരാൻ പോകുന്ന പരമ്പരയിൽ ഹരിയുടെയും അപർണ്ണയുടെയും മകളായ ദേവൂട്ടിക്ക് അഞ്ചു വയസ്സാണ് പ്രായം.അവൾ ദേവിയെ അമ്മേ എന്ന് വിളിച്ച് ചേർത്തുപിടിക്കുന്ന രംഗങ്ങളാണ് ഏഷ്യാനെറ്റ് പ്രമോ ആയി പുറത്തുവിട്ടത്. ദേവൂട്ടിയായി എത്തുന്ന ബാലതാരത്തിന്റെ ചിപ്പിയുടെ കൂടെ നിൽക്കുന്ന ഫോട്ടോസ് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളുടെ വൈറലായി കൊണ്ടിരിക്കുന്നത്. അഭിനേതാവും ഗായിക കൂടിയായ സജിത ബേട്ടിയുടെ മകളാണ് ബാലതാരമായി എത്തുന്നത്.

പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും ഒടുവിൽ കൃഷ്ണ സ്റ്റോഴ്സ് വീണ്ടും പ്രവർത്തിച്ചു തുടങ്ങി. ഹരി പുതിയ ബിസിനസ്സ് തുടങ്ങുകയും അപ്പു സഹായത്തിന് കൂടെ നിൽക്കുന്നുമുണ്ട്. പുതിയ പ്രമോയില്‍ ദേവിയുടെയും ദേവൂട്ടിയുടെയും ബന്ധമാണ് ഏറ്റവും ആകര്‍ഷണം. ഏഷ്യാനെറ്റ് ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന മെഗാ പരമ്പരകളിൽ ഏറ്റവും വലിയ ഹിറ്റാണ് സാന്ത്വനം. റൊമാന്റിക് ഡ്രാമയായ സാന്ത്വനത്തിന് കുടുംബ പ്രേക്ഷകർ മാത്രമല്ല യുവാക്കളും പ്രേക്ഷകരാണ്. ശിവനും അഞ്ജലിയും സോഷ്യൽ മീഡിയയിലെ ഏവർക്കും പ്രിയപ്പെട്ട കപ്പിൾ ആണ്. മലയാള സിനിമ നടിയായ ചിപ്പിയാണ് ദേവിയായി അഭിനയിക്കുന്നത്. ഗോപിക അനിൽ, സജിൻ തുടങ്ങി മറ്റ് നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു. Santhwanam serial Devutty Real Life