പ്രഷർ കുക്കറിൽ നല്ല തുമ്പപ്പൂ പോലുള്ള ചോറ് ഉണ്ടാക്കാൻ വേണ്ടി ഇത്ര മാത്രം അറിഞ്ഞാൽ മതി.!! | Rice in pressure cooker

Rice in pressure cooker malayalam : ഇങ്ങനെ ചെയ്തിട്ട് പെർഫെക്ട് ആയി ചോറ് കിട്ടാത്തതാണോ നിങ്ങളുടെ പ്രശ്നം.? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ. ഇതാണ് അതിന് ഉള്ള മികച്ച പരിഹാരം. ബാചിലേഴ്സിനും പുറത്ത് നില്കുന്നവർക്കും എല്ലാം ഒരു പോലെ ഉപകാരപ്പെടുന്ന ഒരു നല്ല റെസിപി ആണ് ഇത്. ആദ്യം ഒരു പ്രഷർ കുക്കറാണ് ഇതിന് വേണ്ടി എടുക്കേണ്ടത്.

അതിലേക്ക് അര കിലോ ജയ അരി നന്നായി കഴുകി വൃത്തി ആക്കി ചേർക്കുക. കുക്കറിൽ ചോറ് ഉണ്ടാക്കുമ്പോൾ എപ്പോഴും നല്ല വേവുള്ള അരി എടുക്കാൻ ശ്രദ്ധിക്കണം. പിന്നെ കുക്കർ എടുക്കുമ്പോൾ 5 കിലോയുടെ കുക്കർ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അര കിലോ അരിക്ക് 5 കിലോയുടെ കുക്കറാണ് ഏറ്റവും നല്ലത്. ശേഷം കുക്കർ നിറയെ വെള്ളം എടുത്ത് അടച്ചു വെച്ച് വേവിക്കുക.

Rice in pressure cooker

വെള്ളം എടുക്കുന്നതിന്റെ അളവ് അനുസരിച്ച് ആണ് ചോറിന്റെ പെർഫെക്ഷൻ കണക്ക് ആക്കാൻ സാധിക്കുക. തീ ഹൈ ഫ്‌ളൈമിൽ വെച്ച് 1 വിസിൽ വരുന്ന വരെ ഇത് വേവിക്കുക. തീ ഓഫ്‌ ചെയ്ത് മുഴുവൻ പ്രഷറും പോയതിന് ശേഷം മാത്രം കുക്കർ തുറന്നാൽ മതിയാകും. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് സാധാരണ വാർക്കുന്ന പോലെ വാർക്കാനായി വെക്കുക.

ഒട്ടും പശർപ്പ് ഇല്ലാത്ത നല്ല പെർഫെക്ട് ചോറാണ് ഇങ്ങനെ ചെയ്താൽ കിട്ടുക. ഇതിന്റെ കഞ്ഞി വെള്ളം വളരെ നേർത്തതും ഒട്ടും പശ ഇല്ലാത്തതും ആവും. ഒട്ടും തമ്മിൽ തമ്മിൽ ഒട്ടി പിടിക്കാത്ത തരം മണി മണിയായ ചോറ് കുക്കറിൽ കിട്ടാൻ ഇത് പോലെ ചെയ്തു നോക്കൂ. കൂടുതൽ അറിയാൻ ആയി വീഡിയോ മുഴുവനായി കാണുക. Video Credit : Ledus Vlogs

Rate this post