അരി കുതുർക്കേണ്ട, അരിപ്പൊടി രാവിലെ ഇങ്ങനെ ചെയ്‌താ മാത്രം മതി! 😋 നല്ല പഞ്ഞി പോലുള്ള അപ്പം 😋👌

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് നല്ല പഞ്ഞി പോലെ സോഫ്റ്റായ ഒരു അപ്പത്തിന്റെ റെസിപ്പിയാണ്. അതിനായി നമ്മൾ ഇവിടെ 2 കപ്പ് അരിപൊടിയാണ് എടുത്തിരിക്കുന്നത്. ഇതിൽ നിന്നും 1/2 കപ്പ് അരിപൊടി ഒരു പാനിലേക്കിടുക. എന്നിട്ട് അതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം ഇത് അടുപ്പത്തുവെച്ചു ചൂടാക്കി 2 മിനിറ്റിൽ നല്ലപോലെ കുറുക്കി കപ്പി കാച്ചിയെടുക്കുക.

അടുത്തതായി ബാക്കിയുള്ള അരിപൊടിയിലേക്ക് 1/2 tsp ഈസ്റ്റ് ചേർത്ത് ആവശ്യത്തിനുള്ള വെള്ളം കുറേശെ ആയി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. അതിനുശേഷം കപ്പി കാച്ചിയതും ഇപ്പോൾ മിക്സ് ചെയ്തതും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ആക്കി നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. കലക്കിയെടുത്ത മാവിൽ 1 tbsp പഞ്ചസാര ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് നേരത്തെ

മിക്സിയിൽ അടിച്ചെടുത്ത മാവിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. എന്നിട്ട് വെള്ളം ഒഴിച്ച് മിക്സ് ചെയ്‌ത്‌ നല്ലപോലെ ലൂസാക്കി എടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കാവുന്നതാണ്. ഇനി ഇത് ഒരു 15 മിനിറ്റ് അടച്ചു വെക്കുക. അതിനു ശേഷം മാവ് നല്ലപോലെ ഇളക്കി അപ്പം ചുട്ടെടുക്കാവുന്നതാണ്. അതിനായി ഒരു അപ്പച്ചട്ടി അടുപ്പത്തു വെച്ച് ചൂടാക്കുക. അപ്പച്ചട്ടി നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക്

നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഒരു കയിൽ ഒഴിച്ച് കൊടുത്ത് ചട്ടി ഒന്ന് ചുറ്റിച്ചു കൊടുക്കാവുന്നതാണ്. ഇനി ഇത് മൂടിവെച്ച് അലപനേരം വേവിച്ച് അപ്പം ചുട്ടെടുക്കാവുന്നതാണ്. അങ്ങിനെ അരിപ്പൊടി കൊണ്ട് നല്ല പഞ്ഞി പോലെ സോഫ്റ്റായ അപ്പം ഇവിടെ റെഡിയായിട്ടുണ്ട്. അപ്പം തയ്യാറാക്കുന്നത് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ.. Video credit: Sruthy’s Homebook

Rate this post