2 സ്പൂൺ അരിപ്പൊടി ഉണ്ടോ.? നിമിഷ നേരം കൊണ്ട് ഒരു കിടിലൻ സ്‌നാക് ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Rice Flour Quick Snack Recipe

മുട്ടയോ ചിക്കനോ ബീഫോ ചേർക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന അരിപ്പൊടി ഉപയോഗിച്ചുള്ള ഒരു കിടിലൻ ചായക്കടി നോക്കാം. അരിപ്പൊടിക്കൊപ്പം വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമാണ് ഇത് ഉണ്ടാക്കാൻ ആവശ്യം. അരിപ്പൊടിക്ക് ഒപ്പം തന്നെ ഈ പലഹാരം ഉണ്ടാക്കാൻ വേണ്ട

അടുത്ത പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റ് അല്പം ഉപ്പുചേർത്ത് പുഴുങ്ങിയെടുത്ത് രണ്ട് ഉരുളക്കിഴങ്ങ് ആണ്. പുഴുങ്ങി എടുത്ത ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഇനി അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്. മല്ലിച്ചെപ്പും കറിവേപ്പിലയും ചതച്ചത്, ചെറുതായി അരിഞ്ഞ പകുതി സവാള, ചെറുതായി അരിഞ്ഞ ഒരു പച്ചമുളക്, കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി,

കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ഗരം മസാല പൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, അല്പം ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം എടുത്തിരിക്കുന്ന ഉരുളക്കിഴങ്ങിന് അനുസരിച്ച് അതിലേക്ക് രണ്ടു സ്പൂണോ അതിലധികമോ അരിപ്പൊടി ചേർത്തു കൊടുക്കുക. ചെറിയൊരു ക്രിസ്പിനസ് കിട്ടുക എന്നത് മാത്രമാണ് അരിപ്പൊടി ചേർക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.

അതുകൊണ്ടു തന്നെ ഒരുപാട് അരിപൊടി ചേർക്കേണ്ടതില്ല. ഇനി കൈയിൽ അല്പം ഓയിൽ പുരട്ടിയതിനു ശേഷം കുഴച്ച് വച്ചിരിക്കുന്ന മിശ്രിതം ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കുക. ഒരുപാട് വലുതാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പാചകത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit : Home Recipes by Shana