അരി കൊണ്ട് ചട്ടിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. അരി കൊണ്ട് ചെയ്യാൻ ഇതുവരെ തോന്നീല്ലല്ലോ! | Rice Evening Snack Recipe

Rice Evening Snack Recipe Malayalam : കുതിർക്കാതെ ഒരു കപ്പ് അരിയുണ്ടെങ്കിൽ ദിവസങ്ങളോളം കഴിക്കാൻ ഇതു മതി. ഒരു കപ്പ് അരി കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. ഇത് കുറെ കാലം നമുക്ക് സൂക്ഷിക്കാൻ സാധിക്കും. അത്രയും വളരെ രുചികരമായ ഒന്നാണ് ഈ ഒരു വിഭവം. ഫാസ്റ്റ് ഫുഡ്‌ ഒഴിവാക്കി ഇതുപോലെ നാടൻ പലഹാരങ്ങൾ ശീലിക്കൂ. ഇത് തയ്യാറാക്കാനായിട്ടു ആദ്യം ചെയ്യേണ്ടത് ഒരു ചട്ടിയിലേക്ക് ഒരു കപ്പ് അരിയെടുക്കുക.

ഏത് അരി വേണമെങ്കിലും നിങ്ങൾക്ക് എടുക്കാവുന്നതാണ്, ശേഷം അരി വറുത്തു എടുക്കുക. കരിയാതെ പ്രത്യേകം ശ്രദ്ധിക്കുക. കുറച്ചു സമയം എടുത്തു തീ കുറച്ചു വെച്ച് നല്ല ചുവന്ന നിറത്തിൽ ആകുന്നത് വരെ ഇത് വറുത്തെടുക്കുക. വറുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യേണ്ടത് തണുക്കാൻ ആയിട്ട് മാറ്റി വയ്ക്കുക. അതിനുശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് മാറ്റി, അതിലേക്ക് പഞ്ചസാര ചേർത്ത്, ഏലക്കപ്പൊടി ആവശ്യമെങ്കിൽ അതും കൂടി ചേർത്ത് നന്നായിട്ട് പൊടിച്ചെടുക്കുക.

Evening Snack

പൊടിച്ചു കഴിഞ്ഞാൽ ഒരു കുപ്പിയിലേക്ക് മാറ്റി വയ്ക്കുക. ശേഷം കട്ടൻ ചായയുടെ കൂടെ നാലുമണിക്ക് കഴിക്കാൻ വളരെ നല്ലതാണ് കടയിൽ നിന്ന് വാങ്ങിക്കുന്ന ഏതൊരു പരിഹാരത്തേക്കാളും അവലോസ് പൊടി ഹെൽത്തി ആണ്‌. എണ്ണ ഒന്ന് ഒട്ടും ചേർക്കാതെ തയ്യാറാക്കുന്ന ഒന്നാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്യും. ശർക്കര ചേർക്കുന്നവരും ഉണ്ട് അത് ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർക്കാവുന്നതാണ്.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Mums Daily