അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ! ഇനിയും ഇത് അറിയാതെ പോകല്ലേ!! | Rice Cooking Astrology

Rice Cooking Astrology Malayalam : അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ.. ഇനിയും ഈ കാര്യങ്ങൾ അറിയാതെ പോകരുതേ ആരും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് അടുക്കളയിലെ അടുപ്പിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളാണ്. അടുപ്പിനെ കുറിച്ചുള്ള കുറച്ചു ജ്യോതിഷപരമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഏറ്റവും വൃത്തിയും ശുദ്ധിയുമുള്ള സ്ഥലമായിരിക്കണം നമ്മുടെ അടുക്കള.

കാരണം അന്നപൂര്‍​ണ്ണേശ്വരി കുടികൊള്ളുന്ന സ്ഥലമാണ് അടുക്കള. അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ അടുക്കളയ്ക്കും അടുപ്പിനും ഒരുപാട് കാര്യങ്ങൾ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ചിലപ്പോൾ നമ്മൾ ഇഷ്ടപ്പെട്ട് ഒരു കറി ഉണ്ടാക്കുമ്പോൾ അത് കരിഞ്ഞു പോകുക അല്ലെങ്കിൽ അത് മറ്റുള്ളവർക്ക് ഇഷ്ടപെടാതിരിക്കുക എന്നിങ്ങനെയൊക്കെ പലപ്പോഴും സംഭവിക്കാറുണ്ട്.

നമ്മൾ എന്ത് കാര്യങ്ങൾ അടുക്കളയിൽ ചെയ്യുകയാണെങ്കിലും അത് വൃത്തിയും ശുദ്ധിയും മനസ്സും ഏകാഗ്രത കൊണ്ടും ഒക്കെ ചെയ്യേണ്ട കാര്യങ്ങളാണ്. അടുക്കളയിൽ നമ്മൾ ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്; അവ എന്തൊക്കെ ആണെന്ന് നമുക്ക് ഒന്ന് നോക്കിയാലോ.? അതിൽ ആദ്യം പറയുന്നത് നമ്മൾ രാവിലെ അടുപ്പിൽ ഭക്ഷണം പാകം ചെയ്യാൻ പോകുന്നതിനു മുൻപ്

അടുപ്പ് നല്ലപോലെ വൃത്തിയാക്കിയിരിക്കണം. അടുപ്പിലും പുറത്തുമൊക്കെ ഉള്ള ചാരവും മറ്റും നമ്മൾ എന്തായാലും വൃത്തിയാക്കിയിരിക്കണം. അരി വെയ്ക്കുന്ന അടുപ്പിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങളെ കുറിച്ച് ബ്രഹ്മശ്രീ കാരക്കാട്ടില്ലം വിഷ്ണു നമ്പൂതിരി വിശദമായി നിങ്ങൾക്ക് വീഡിയോയിലൂടെ പറഞ്ഞു തരുന്നുണ്ട്. Video credit: Asia Live TV