പുറ്റുപോലെ അടിഞ്ഞു കൂടിയ താരൻ നിമിഷങ്ങൾ കൊണ്ട് പോകും ഇത് ചെയ്‌താൽ! താരൻ ഇനി ഔട്ട്.!! | How To Remove Dandruff Tips

How To Remove Dandruff Tips Malayalam : താരൻ എളുപ്പം മാറ്റി നല്ല മുടി വളരാൻ ഒരു ഒറ്റമൂലി നിങ്ങൾക്ക് പറഞ്ഞു തരട്ടെ. താരൻ പിന്നെ വരികയെ ഇല്ലനമുക്കിടയിൽ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് താരൻ. താരൻ വന്നാൽ മുടി താനേ കൊഴിഞ്ഞു പോവുകയും ചൊറിച്ചിലും ആസ്വസ്ഥതയും ഉണ്ടാവും. ഇങ്ങനെ ഉണ്ടാവുമ്പോൾ തലയിലെ മുടി നഷ്ടപ്പെടുകയും നെറ്റി കയറൽ തുടങ്ങി പലതും ഉണ്ടാവും.

ഇതൊക്കെ ഒഴിവാക്കാൻ ഒരു എളുപ്പവഴിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്.ഇതിന് നമുക്ക് ആവശ്യമായ സാധനങ്ങൾ വെറും ആര്യവേപ്പിന്റെ ഇലയും കഞ്ഞിവെള്ളവുമാണ്. ഇത് ചെയ്യാൻ ഉദ്ദേശിക്കുന്ന തലേ ദിവസം ചോറുണ്ടാക്കി കഴിഞ്ഞാൽ കഞ്ഞി വെള്ളം അടുത്ത ദിവസത്തേക്ക് എടുത്തു വെക്കണം. എന്തിനാണെന്ന് നിങ്ങൾക്ക് പറഞ്ഞു തരാം കുറച്ചു ആര്യാവേപ്പില എടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. അത് ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി അടിക്കുക.

അതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ തലേ ദിവസത്തെ കഞ്ഞിവെള്ളവും കൂടി ചേർത്ത് അടിച്ചാൽ നല്ല പേസ്റ്റ് പോലെ അടിഞ്ഞു കിട്ടും. കഞ്ഞി വെള്ളത്തിന് പകരം തൈരും ചേർക്കാം. ഈ പേസ്റ്റ് കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും തലയിൽ ഇട്ട് പിടിപ്പിക്കണം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം. ഇങ്ങനെ ഒരാഴ്ച അടുപ്പിച്ചു ചെയ്താൽ എത്ര കടുത്ത താരനാണെങ്കിലും പമ്പ കടക്കും.

ഇങ്ങനെ ചെയ്യുന്നത് കൊണ്ട് താരൻ ശമിപ്പിക്കാൻ മാത്രമല്ല ഇത് കൊണ്ട് വേറെയും ഒരുപാട് ഉപയോഗമുണ്ട് മുടിക്കും തലക്കും. ഇത് തലയിൽ തേച്ച ഉടനെ ചിലർക്ക് എരിച്ചിലോ ചൊറിച്ചിലോ അനുഭവപ്പെടാം. അത് ഉടൻ തന്നെ മാറിക്കോളും. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മുടി തഴച്ചു വളരുകയും തലക്ക് നല്ല കുളിര് അനുഭവപ്പെടുകയും ചെയ്യും. താരൻ മാറി ഇടതൂർന്ന മുടി നിങ്ങളുടെ സ്വപ്നമാണെങ്കിൽ ഇത് ചെയ്യാതിരിക്കരുത്. Video Credit : Grandmother Tips