രാവിലെ ഇനി എന്തെളുപ്പം! പച്ചരി ഉണ്ടെങ്കിൽ രാവിലെ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. അടിപൊളിയാണേ!!

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് പച്ചരികൊണ്ട് നല്ല പഞ്ഞിപോലത്തെ അപ്പമാണ്. ഇത് നമുക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകീട്ട് ചായയുടെ കൂടെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. ഇത് കഴിക്കാൻ പ്രത്യേകിച്ച് കറികളൊന്നും വേണ്ട. ഇത് ഉണ്ടാക്കാനായി ആദ്യം 1 കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക.

അതുപോലെ തന്നെ 3/4 tsp ഉലുവ 1/2 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. അടുത്തതായി കുതിർത്ത പച്ചരിയും ഉലുവയും ഒരു മിക്സി ജാറിലേക്കിടുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് തേങ്ങ ചിരകിയതും 3/4 കപ്പ് ചോറും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. വെള്ളവും ഉപ്പും ചേർത്ത് വേണം അരച്ചെടുക്കുവാൻ. ഇനി ഇതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത്

മിക്സ് ചെയ്ത് 8 മണിക്കൂർ അടച്ചുവെക്കുക. അടുത്തതായി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു ചൂടായ പാനിലേക്ക് അൽപം എന്ന ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1 സവാള അരിഞ്ഞത്, ആവശ്യത്തിന് പച്ചമുളക്, കാരറ്റ് അരിഞ്ഞത്, ഉപ്പ് ചേർത്ത് വഴറ്റിയെടുക്കുക. ബാക്കി എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി

നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാൻ മറക്കരുതേ.. Video Credit : Ladies planet By Ramshi