പച്ചരിയും പാലും.. പൂ പോലെ മയം! പച്ചരിയും പാലും കൊണ്ട് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ്.!! | Raw rice breakfast recipe

Raw rice breakfast recipe malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പച്ചരിയും പാലും കൊണ്ട് വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന പൂ പോലെ സോഫ്റ്റായിട്ടുള്ള ഒരു പലഹാരത്തിന്റെ റെസിപ്പിയാണ്. അതിനായി ആദ്യം 1 കപ്പ് പച്ചരി മൂന്ന് മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുക്കുക. എന്നിട്ട് നല്ലപോലെ കഴുകി വൃത്തിയാക്കി

ഒരു മിക്സിയുടെ ജാറിലേക്കിടുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 1 കോഴിമുട്ട പൊട്ടിച്ചൊഴിച്ച് മിക്സിയിൽ ഒന്നുക്കൂടി അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

Raw rice breakfast

അങ്ങിനെ നമ്മുടെ മാവ് ഇവിടെ റെഡിയായിട്ടുണ്ട്. ഇനി നമുക്കിത് ചുട്ടെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്തുവെച്ചു ചൂടാക്കുക. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് പാൻ ഒന്ന് ചുറ്റിച്ചു കൊടുക്കുക. വളരെ കട്ടി കുറഞ്ഞതു കൊണ്ട് പെട്ടെന്ന് തന്നെ വെന്തുവരുന്നതാണ്. അതിനുശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റികൊടുത്താൽ മതി.

അങ്ങിനെ വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന പൂ പോലെ സോഫ്റ്റായിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ഇവിടെ റെഡിയായിട്ടുണ്ട്. പാലാട അല്ലെങ്കിൽ പാൽദോശ എന്നാണ് ഈ പലഹാരത്തിന്റെ പേര്. വളരെ സോഫ്‌റ്റും നൈസും ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണിത്. Video credit: She book

Rate this post