രാവിലെ ഇനി എന്തെളുപ്പം! ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് രാവിലെ 5 മിനിറ്റിൽ ബ്രേക്ഫാസ്റ്റ് റെഡി.!! | Raw Rice and Banana Breakast Recipe

Raw Rice and Banana Breakast Recipe Malayalam : എന്തു പറ്റി? എഴുന്നേൽക്കാൻ വൈകിയോ? ഫ്രിഡ്ജിൽ ദോശമാവൊന്നും ഇല്ലല്ലേ. സമയവും തീരെ കുറവ്. വിഷമിക്കണ്ട. ഒരു ഗ്ലാസ് പച്ചരി കുറച്ചു സമയം വെള്ളത്തിൽ കുതിർക്കുക. ആ സമയം കൊണ്ട് പോയി കുളിച്ചിട്ട് വായോ. ഏകദേശം മുക്കാൽ മണിക്കൂർ കുതിർത്തു വച്ചിരിക്കുന്ന പച്ചരി എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇടുക. ഇതിലേക്ക് ഒരു ചെറുപഴം നുറുക്കിയതും രണ്ട്‌ ഏലയ്ക്കയും ഒരു നുള്ള് ഉപ്പും ഒരു സ്പൂൺ റവയും ഒരൽപം ശർക്കരപാനിയും ചേർത്ത് അരയ്ക്കാം.

ശർക്കരപാനി ഉണ്ടാക്കി വയ്ക്കാൻ പറ്റിയില്ല എങ്കിൽ അടുത്ത് കടയിൽ പോവുമ്പോൾ ശർക്കരയുടെ പൊടി കിട്ടും. അത് വാങ്ങി വച്ചാൽ ജോലി വളരെ എളുപ്പമാവും. ശർക്കരപാനിയ്ക്ക് പകരം ഒരൽപം പഞ്ചസാര ഉപയോഗിക്കാം. ഇതെല്ലാം ചേർത്ത് നന്നായിട്ട് അരച്ചതിന് ശേഷം രണ്ടു സ്പൂൺ ഗോതമ്പു പൊടി കൂടി ചേർത്ത് ഒന്നും കൂടി മിക്സിയിൽ അടിച്ചെടുക്കാം. അതിന് ശേഷം കുറച്ച് എള്ള് ചേർത്ത് നന്നായിട്ട് യോജിപ്പിക്കണം. ഈ മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ച് ആവികയറ്റി എടുക്കാം. ഇഡലി വേവിക്കുന്ന സമയം മതി ഇതുണ്ടാക്കാനും.

Breakast

അത് പോലെ തന്നെ മാവ് ബാക്കി വന്നാൽ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് പോലെ ഉണ്ടാക്കി കുട്ടികൾക്ക് നാലുമണി പലഹാരമായും കൊടുക്കാം. ഈ മാവ് ഉപയോഗിച്ച് ദോശയും ഉണ്ടാക്കാം. ഷുഗർ ഉള്ളവർക്ക് ശർക്കര ഇടാതെ ഉണ്ടാക്കിയാൽ ആരോഗ്യപൂർണ്ണമായ പ്രാതൽ തയ്യാർ. അപ്പോൾ ഇനി മുതൽ വൈകി ഉണർന്നാൽ പേടിക്കേണ്ട കാര്യമേയില്ല. ജോലിക്ക് പോവുന്നതിനു മുൻപ് തന്നെ തീന്മേശയിൽ രുചികരമായ വിഭവം എത്തിക്കാം. അഞ്ചു മിനിറ്റ് കൊണ്ട് അസ്സലൊരു ബ്രേക്ഫാസ്റ് റെഡി.

ചേരുവകളും അളവും കൃത്യമായി അറിയാനായി വീഡിയോ കാണാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Grandmother Tips

Rate this post