പച്ചമാങ്ങ ഇങ്ങനെ ചെയ്താൽ ഒരു വർഷം വരെ ഫ്രഷായി ഉപയോഗിക്കാം.. 2 ടിപ്‌സ്!! സീസൺ കഴിഞ്ഞാലും വിഷമിക്കേണ്ട!! | How to keep raw mango long time in fridge

മാങ്ങ ഇഷ്ടം അല്ലാത്ത ആളുകൾ കുറവ് ആയിരിക്കും.എന്നും എപ്പോഴും മാങ്ങ ഉപയോഗിച്ച് ഉള്ള വിഭവ ങ്ങൾക്ക് മാർക്കറ്റിൽ ഉൾപ്പെടെ അവശ്യക്കാരും ഏറെയാണ്.എന്നാൽ പല സന്ദർഭങ്ങളിലും വേണ്ട രീതിയിൽ മാങ്ങ സുലഭം ആയി ലഭിക്കണം എന്നില്ല. മാങ്ങയുടെ സീസൺ കഴിഞ്ഞു പോകുന്നതാണ് പലപ്പോഴും ഇത്തര ത്തിൽ വിഭവങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്ന ഘടകം. എന്നാൽ വർഷം മുഴുവൻ മാങ്ങ സുലഭമായി ലഭിക്കുന്നതിന് എങ്ങനെ

സുരക്ഷിതമായി കാത്തുസൂക്ഷിക്കാൻ എന്നാണ് ഇന്ന് പറയുന്നത്. അതിനായി മാങ്ങ നന്നായി കഴുകി അതിൻറെ തൊലികളഞ്ഞ് എടുക്കുകയാണ് ആദ്യം തന്നെ വേണ്ടത്. അതിനു ശേഷം മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് എടുക്കാവുന്നതാണ്. ഈ സമയം ഒരു പാത്രത്തിലേക്ക് മാങ്ങ മുങ്ങിക്കിടക്കുവാൻ ആവശ്യമായ വെള്ളമെടു ക്കുക. ശേഷം അതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര നന്നായി ഇളക്കി ചേർക്കാം. ശേഷം ഇതിലേക്ക് 2 ടീസ്പൂൺ

വിനാഗിരി ഒഴിച്ചു കൊടുക്കാവുന്നതാണ്.നമ്മൾ എടുക്കുന്ന മാങ്ങയുടെ അളവിനു വേണം പഞ്ചസാരയും വിനാഗിരിയും വെള്ളവും എടുക്കേണ്ടത്. ഇതിലേക്ക് പൂളി വച്ചിരിക്കുന്ന മാങ്ങ ഇട്ടു കൊടുക്കാവുന്നതാണ്. വിനാഗിരിയും പഞ്ചസാരയും ചേർത്തിരിക്കുന്നതിനാൽ മാങ്ങ പിന്നീട് എടുക്കുമ്പോൾ അതിന് രുചി വ്യത്യാസം ഒന്നും തന്നെ ഉണ്ടാകില്ല.സാധാരണയായി പുതിയതായി വാങ്ങുന്ന മാങ്ങയുടെ രുചി തന്നെയാകും

ഇതിന് ഉണ്ടാവുക. ഇനി പഞ്ചസാരയും വിനാഗിരിയും ചേർത്ത വെള്ളത്തിൽ മുക്കിവെച്ച മാങ്ങ അതിന്റെ വെള്ളമയം പോകുന്നതിനായി താഴെ കാണിച്ചിരിക്കുന്ന വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ഒരു ടവൽ ഉപയോഗിച്ച് തുടച്ചെടുക്കാം. Video Credits : Resmees Curry World