Rava Coconut Recipe : ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 10 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി; രാവിലെ ഇനി എന്തെളുപ്പം. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് റവയും തേങ്ങയും ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് ആണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ വിശദമായി കാണിച്ചു തരുന്നുണ്ട്.
- Rava 1 cup
- Small onions
- Coconut 1/2 cup
- Water as required
- Cumin
- Salt
ആദ്യമായി ഒരു മിക്സി ജാറിൽ റവ, തേങ്ങ ചിരകിയത്, ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് ഇത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് ഇതിലേക്ക് ചെറിയ ജീരകം ചേർത്ത് മിക്സ് ചെയ്യുക. അടുത്തതായി ഒരു ചൂടായ പാനിൽ ഓയിൽ തേച്ച ശേഷം മാവ് ഒഴിച്ച് വേവിച്ച് എടുക്കുക. അങ്ങിനെ നമ്മുടെ അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡി. ഈ ബ്രേക്ക്ഫാസ്റ്റിന് പ്രത്യേകിച്ച് കറിയൊന്നും ആവശ്യമില്ല.
കട്ടൻ ചായയുടെ കൂടെ കഴിക്കാനൊക്കെ അടിപൊളിയാണിത്. രാവിലെ ഇനി എന്തെളുപ്പം! 1 കപ്പ് റവയും 1 പിടി തേങ്ങയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; വെറും 10 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ ഈ കിടിലൻ ബ്രേക്ക്ഫാസ്റ്റ്. Video Credit : She book