
റവ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ലയർ പോലൊരു പലഹാരം; ചപ്പാത്തി തോൽക്കും ഇതിനു മുന്നിൽ.!! | Rava Chappathi Recipe
Rava Chappathi Recipe Malayalam : എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു മടുത്തില്ലേ നിങ്ങൾക്ക്? മടുത്തു കാണും ഉറപ്പാണ്. കാരണം എപ്പോഴും ഒരേ പോലെ കഴിച്ചു കഴിഞ്ഞാൽ ആർക്കാണ് മടുക്കാത്തത്. റവ കൊണ്ടാണ് ഈ ഒരു പലഹാരം തയ്യാറാക്കിയിട്ടുള്ളത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുക പോലുമില്ല. അത്രയും രുചികരവും ആണ് ഈ ഒരു ലയർ പോലെ വന്നിട്ടുള്ള പലഹാരം. ഈ പലഹാരം തയ്യാറാക്കാൻ എന്തൊക്കെ വേണം എന്ന് നോക്കാം. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് റവയാണ്.
ആദ്യം ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. അതിനുശേഷം വേണമെങ്കിൽ എണ്ണ കൂടെ ഒഴിച്ചു കഴിഞ്ഞിട്ട് വെള്ളം നന്നായി തിളച്ചു നന്നായി വെന്ത് കുഴഞ്ഞ് നല്ല പോലെ കട്ടിലായി വരുന്നവരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കാം. അതിനുശേഷം റവ കൈകൊണ്ട് നന്നായി കുഴച്ച് ചപ്പാത്തി മാവ്പോലെ പാകപ്പെടുത്തി എടുത്തതിന് ശേഷം ചെറിയ ചെറിയ ഉരുളകളാക്കി എടുക്കുക.

അതിനുശേഷം പൂരിക്കൊക്കെ പരത്തുന്ന പോലെ നന്നായിട്ടൊന്ന് പരത്തി ഒരു പാത്രം കൊണ്ട് ഒരു കറക്റ്റ് റൗണ്ട് ഷേപ്പ് ആക്കിയതിനു ശേഷം ദോശക്കല്ല് ചൂടാവുമ്പോൾ അതിലേക്ക് ഇത് വെച്ച് കൊടുത്തു നന്നായിട്ട് രണ്ട് സൈഡും വേവിച്ചെടുക്കാം. നല്ലപോലെ പൊള്ളി വരുന്നത് കാണാം. നല്ല ഉള്ളൊക്കെ പൊള്ള ആയി വരുന്നത് നിങ്ങൾക്ക് കാണാവുന്നതാണ്. വളരെ രുചികരമായ റവ കൊണ്ട് ഒരു ചപ്പാത്തിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കൂ..
വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്. എന്നും ഒരേ ഭക്ഷണം കഴിച്ചു മടുത്തു കാണും എങ്കിൽ ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ.. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. Video credit : She book