വീട്ടമ്മമാർ കിടക്കുന്നതിന് മുൻപ് അടുക്കളയിൽ ചെയ്‌തു തീർക്കേണ്ട 5 കാര്യങ്ങൾ; ഇനി അടുക്കള വെട്ടി തിളങ്ങും.!!

വീട്ടമ്മമാർ കിടക്കാൻ പോകുന്നതിന് മുൻപ് അടുക്കളയിൽ ചെയ്‌തു തീർക്കേണ്ട 5 കാര്യങ്ങൾ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറച്ചു ടൈപ്പുകളെ കുറിച്ചാണ്. വീട്ടമ്മമാർ രാത്രി കിടക്കാൻ പോകുന്നതിനു മുൻപ് തീർച്ചയായും ചെയ്തു തീർക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ച് അടുക്കളയിലും

കിച്ചൻ സിങ്കിലും ചെയ്യേണ്ട കാര്യങ്ങൾ. നിങ്ങളിൽ പലരും ഇതുപോലെ ചെയ്യുന്നുണ്ടാകാം; എന്നാലും പലർക്ക് ഇത് പുതിയ അറിവുകളായിരിക്കും. കിടക്കുന്നതിനു മുൻപ് നമ്മൾ ആദ്യം ചെയ്തു തീർക്കേണ്ടത് അന്ന് ഉപയോഗിച്ച പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കി അതാതു സ്ഥലത്തു വെക്കുക എന്നുള്ളതാണ്. പലർക്കും വലിയ മടിയുള്ള കാര്യമാണ് ഇത്.

പലരും ഭക്ഷണം കഴിച്ച പ്ലേറ്റും മറ്റും കഴുകി വൃത്തിയാക്കാതെ സിങ്കിൽ ഇട്ട് കിടക്കാൻ പോകും. എന്നിട്ട് പിറ്റേ ദിവസമായിരിക്കും കഴുകി വൃത്തിയാകുന്നുണ്ടാകുക. അടുത്തതായി ചെയ്യേണ്ട കാര്യം കിച്ചൻ സിങ്കിൽ കുറച്ചു ബേക്കിംഗ് സോഡ വിതറിക്കൊടുക്കുക. അതിനുശേഷം ഒരു ബ്രഷുകൊണ്ട് നല്ലപോലെ ഉരക്കുക. എന്നിട്ട് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.

അഴുക്കും മണവും പോകാനും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്. എന്നും ചെയ്യുകയാണെങ്കിൽ നമ്മുടെ കിച്ചൻ സിങ്ക് പളപളാ വെട്ടിത്തിളങ്ങും. ഇതൊക്കെ എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കി വരുന്ന കാര്യങ്ങൾ ഓരോന്നും വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Mums Daily Tips & Tricks