ബാക്കി വന്ന പുട്ട് മിക്സിയിൽ ഒന്ന് കറക്കിയാൽ കാണാം ഈ മാജിക്‌! ഈ ട്രിക് അറിയാതെ പോയല്ലോ..

ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ബാക്കിവന്ന പുട്ടുകൊണ്ട് നിങ്ങൾ ആരും ചിന്തിക്കാത്ത ഒരു അടിപൊളി റെസിപ്പിയാണ്. നമ്മൾ പുട്ട് ഉണ്ടാക്കുമ്പോൾ മിക്കവാറും കുറച്ചു പുട്ട് ബാക്കിവരാറുണ്ട്. സാധാരണ രാവിലെ ഉണ്ടാക്കിയാൽ ബാക്കി വരുന്ന പുട്ട് വൈകീട്ട് ചായക്കൊപ്പം കഴിക്കുകയാണ് പതിവ്.

അപ്പോഴേക്കും പുട്ട് ഭയങ്കര കട്ടിയായിട്ടുണ്ടാകും. എന്നാൽ ഇനി ബാക്കി വരുന്ന പുട്ട് നിങ്ങൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. അതിനായി ബാക്കിവന്ന പുട്ട് ഒരു മിക്സിയുടെ ജാറിലേക്കിട്ട് ഒന്ന് കറക്കിയെടുക്കുക. എന്നിട്ട് അത് ഒരു ബൗളിലേക്ക് മാറ്റുക. പിന്നീട് അതിലേക്ക് കുറച്ച് തേങ്ങചിരകിയത്, 3 spn നെയ്യ് എന്നിവ ചേർത്തു കൊടുക്കാം. അടുത്തതായി മറ്റൊരു ബൗളിൽ 5 – 6 spn പാൽ എടുക്കുക.

എന്നിട്ട് അതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 2 spn പഞ്ചസാര, 3 ഏലക്കായ പൊടിച്ചത് എന്നിവ എന്നിട്ട് അതിലേക്ക് 1/4 tsp മഞ്ഞൾപൊടി, 2 spn പഞ്ചസാര, 3 ഏലക്കായ പൊടിച്ചത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തശേഷം ഒന്ന് തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന പുട്ടിന്റെ മിക്സിലേക്ക് കുറേശെ ആയി ചേർത്തുകൊടുക്കാം.

എന്നിട്ട് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക. ചൂട് പാൽ ആയതുകൊണ്ട് നല്ലപോലെ മിക്സ് ചെയ്യാൻ പറ്റുന്നതാണ്. അടുത്തതായി ഇതിൽ നിന്ന് കുറച്ച് കയ്യിലെടുത്ത് ഉരുളകളാക്കുക. ഇതിൽ വേണമെങ്കിൽ ഉണക്കമുന്തിരി, ഏലക്കായ എന്നിവ ഇട്ടുകൊടുക്കാവുന്നതാണ്. Video credit: Grandmother Tips