15 മിനിറ്റിൽ കുക്കർ മാത്രം ഉപയോഗിച്ച് ഈസി എഗ്ഗ് ബിരിയാണി.. കുക്കറിൽ അടിപൊളി മുട്ട ബിരിയാണി.!! | Pressure Cooker Egg Biriyani

Pressure Cooker Egg Biriyani Malayalam : പ്രഷർ കുക്കറിൽ എഗ്ഗ് ബിരിയാണി ഉണ്ടാക്കിയാലോ.? അതിനായി ആദ്യം ഒരു പ്രഷർ കുക്കറിലേക്ക് (5 ലിറ്റർ) ഒരു ടേബിൾസ്പൂൺ നെയ്യും 4 ടേബിൾസ്പൂൺ ഓയിലും ചേർക്കുക. ഇതിലേക്ക് ഒരു പിടി കാശ്യൂ നട്ട് ചേർത്ത് പകുതി വറുക്കുക. ഒരു പിടി ഉണക്കമുന്തിരി കൂടി ചേർത്ത് വറുത്തു കോരിമാറ്റാം.

ഇതേ ഓയിലിൽ ഒരു വലിയ സവാള കനം കുറച്ചരിഞ്ഞത് ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക. നാലു പുഴുങ്ങിയ മുട്ട വരഞ്ഞു കൊടുത്തു അര ടീസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കാൽടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി തേച്ചു പിടിപ്പിക്കുക. അതെ ഓയിലിൽ ഫ്രൈ ചെയ്തെടുത്ത് കോരി മാറ്റുക. മസാല കരിഞ്ഞു പോകാതെ വേണം ഫ്രൈ ചെയ്യാൻ.

Egg Biriyani

ഇതേ ഓയിലിൽ രണ്ടു പീസ് പട്ട, നാലഞ്ചു പൂവ്, ആറ് ഏലക്ക, കാൽറ്റീസ്പൂൺ പെരുംജീരകം, മൂന്നു ചെറിയ സവാള അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ആറ് പച്ചമുളക്, ഒരു ചെറിയ പീസ് ഇഞ്ചി കുറച്ചു വെളുത്തുള്ളി എന്നിവ ചതച്ചത് മൂന്നു വലിയ ടേബിൾസ്പൂൺ ചേർത്ത് വഴറ്റുക. മീഡിയം തക്കാളി രണ്ടെണ്ണം ചോപ്പ് ചെയ്തത് ചേർത്ത് വഴറ്റുക.

കാൽടീസ്പൂൺ മഞ്ഞൾ പൊടി, 2 ടീസ്പൂൺ മല്ലിപ്പൊടി, ഒരു വലിയ സ്പൂൺ കുരുമുളക് ഒന്നര ടീസ്പൂൺ ബിരിയാണി മസാല എന്നിവ ചേർത്ത് വഴറ്റുക. കാൽടീസ്പൂൺ ഗരം മസാലയും ചേർത്തിളക്കുക. നന്നായി വഴന്നു വരുമ്പോൾ മല്ലിയില, പൊതിനായില, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക. എഗ്ഗ് ബിരിയാണിയുടെ ബാക്കി റെസിപ്പിക് വീഡിയോ കണ്ട് നോക്കു. Video Credit : mama’s eatery by Shamna

Rate this post