ബീഫിന്റെ രുചിയിൽ ഈ കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. ബീഫ് കറി തോറ്റു പോകും ഈ കറിയുടെ മുന്നിൽ.!! | potato rost recipe

ആരോഗ്യത്തിന് മാത്രമല്ല ഉരുളക്കിഴങ്ങ് നമ്മൾ ഉപയോഗിക്കുന്നത്. നമ്മുടെ സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് എന്നും ഉരുളക്കിഴങ്ങ്. എന്നാല്‍ ഇന്ന് വളരെ എളുപ്പത്തിൽ ഒരു ഉരുളക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കിയാലോ? ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ അടിപൊളിയായി ഒരു പൊട്ടറ്റോ ഫ്രൈ തയ്യാറാക്കാം.

ഇത് എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യമായി വലിപ്പമുള്ള 4 ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വളരെ ചെറിയ കഷ്ണങ്ങളാക്കുക. ഇതിലേക്ക് ഉപ്പും കുരുമുളകും പുരട്ടി അൽപ നേരം വെയ്ക്കാം. പിന്നീട് പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. നന്നായി ചൂടായ ശേഷം ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇടുക.

അരിഞ്ഞു വച്ച ഉരുളക്കിഴങ്ങും ഉപ്പും ഇട്ട് നന്നായി ഒരു മിനിറ്റ് വഴറ്റുക. അതിനുശേഷം അടച്ചു വച്ചു വേവിക്കുക. വെന്ത ശേഷം അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ഇട്ട് നന്നായി ഇളക്കുക. ഈ സമയത്ത് തന്നെ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. അതിനു ശേഷം ഗരം മസാല ഇട്ട് കൊടുത്ത് നന്നായി ഫ്രൈ ചെയ്യുക.

അവസാനം കറിവേപ്പില കൂടി ഇട്ട് ഒരു 2 മിനിറ്റ് ഇളക്കുക. കിടിലൻ ഉരുളക്കിഴങ്ങു ഫ്രൈ റെഡി. വളരെ സ്വദിഷ്ടം ആയതുകൊണ്ട് കുട്ടികൾക്കും വളരെ ഇഷ്ടപെടും. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ.. Video credit : Prathap’s Food T V