ഉരുളക്കിഴങ്ങ് മസാല ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. മസാല ദോശക്കുള്ളിലെ ഉരുളക്കിഴങ്ങ് മസാല.!! | Potato Masala Recipe for Dosa

Potato Masala Recipe for Dosa Malayalam : ഈ അമ്മ ഉണ്ടാക്കുന്ന മസാല ദോശയ്ക്ക് ഒരു ടേസ്റ്റും ഇല്ല. കുറേ ഉരുളക്കിഴങ്ങ് ഉണ്ടാവും എന്നല്ലാതെ അതിനെ മസാല ദോശ എന്ന് വിളിക്കാൻ പറ്റില്ല. എനിക്കെങ്ങും വേണ്ട. മക്കളുടെ ഈ പരാതി കേട്ട് വിഷമിക്കുന്ന അമ്മയാണോ നിങ്ങൾ? എന്നാൽ ഇനി വിഷമിക്കണ്ട. ഹോട്ടലിൽ ഉണ്ടാക്കുന്നതിനെക്കാൾ രുചിയോടെ ഇനി നിങ്ങളുടെ അടുക്കളയിലും മസാല ദോശ ഉണ്ടാക്കാം. അതും വളരെ കുറച്ചു സമയം മാത്രം മതി.

അതിനായി ആദ്യം നാല് ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി വയ്ക്കണം. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കിയിട്ട് അൽപ്പം കടുക് ഇട്ട് പൊട്ടിക്കണം. വേണമെങ്കിൽ ഒരൽപ്പം നെയ്യും ചേർക്കാം. ഇതിലേക്ക് വറ്റൽ മുളകും കറിവേപ്പിലയും ഇട്ടതിന് ശേഷം ഒരു സവാളയും ഒരു കാരറ്റും നാല് അല്ലി വെളുത്തുള്ളിയും അര ഇഞ്ച് ഇഞ്ചി കോത്തിയരിഞ്ഞത്, രണ്ട് പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റണം. അതിന് ശേഷം ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി വഴറ്റണം.

Potato Masala

ഇതിലേക്ക് വേണം നമ്മൾ പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കേണ്ടത്. നന്നായി ഉടച്ച് യോജിപ്പിച്ചാൽ മാത്രം മതി. നല്ല എളുപ്പത്തിൽ മസാല ദോശയ്ക്കുള്ള മസാല റെഡി. ഇനി ദോശമാവ് നല്ല കനം കുറച്ച് ചുട്ടിട്ട് വേവുമ്പോൾ അൽപം നെയ്യും തൂകി ഈ മസാല കൂട്ട് വച്ചാൽ മാത്രം മതി. സാമ്പാറോ ചട്ണിയോ കൂട്ടി എത്ര ദോശ വേണമെങ്കിലും കുട്ടികൾ വളരെയധികം സന്തോഷത്തോടെ കഴിക്കും. കുട്ടികൾക്കു മാത്രമല്ല.

മുതിർന്നവർക്കും ഏറെ ഇഷ്ടമാവുന്ന ഈ മസാല ദോശ ഉണ്ടാക്കിയാൽ നിങ്ങൾ ആവും വീട്ടിലെ സ്റ്റാർ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit : Tasty Fry Day

Rate this post