ഉരുളക്കിഴങ്ങു കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. ഞൊടിയിടയിൽ അടിപൊളി പലഹാരം റെഡി.!! | Potato masala bonda recipe
ഇന്ന് നമ്മൾ ഉരുളകിഴങ്ങ് ഉപയോഗിച്ച് ഒരു അടിപൊളി മസാല ബോണ്ടയാണ് ഉണ്ടാക്കുവാൻ പോകുന്നത്. അതിനായി 500 gm ഉരുളക്കിഴങ് പുഴുങ്ങിയെടുക്കുക. എന്നിട്ട് അതിന്റെ തോൽ ഒക്കെ കളഞ്ഞ് പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ അരിഞ്ഞെടുക്കുക. അപ്പോൾ നിങ്ങൾക്ക് തോന്നും പുഴുങ്ങിയ ഉരുളകിഴങ്ങ്
കൈകൊണ്ട് ഉടച്ചെടുത്തൽ പോരെ എന്ന്. ചില ഉരുളകിഴങ്ങ് പുഴുങ്ങുമ്പോൾ ശരിക്ക് പുഴുങ്ങി കിട്ടുകയില്ല. അത് കൈകൊണ്ട് ഉടക്കുകയാണെങ്കിൽ കട്ടപിടിച്ചു നിൽകുകയേ ഉള്ളൂ.. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കട്ട പിടിക്കാതെ നല്ലപോലെ ഉടച്ചെടുക്കുവാൻ പറ്റും. അടുത്തതായി ഒരു മിക്സി ജാറിൽ 1 കഷ്ണം ഇഞ്ചി, 3 അല്ലി വെളുത്തുള്ളി, കറിവേപ്പില, 3 പച്ചമുളക്
എന്നവ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ബാക്കി റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: E&E Kitchen