
പഴയ ചായ അരിപ്പകൊണ്ടുള്ള ഉപയോഗം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.. കളയണ്ട ഒരു കിടിലൻ ഐഡിയ.!! | Plastic Tea Strainer Tips Malayalam
പഴയ അരിപ്പ കൊണ്ട് കിടിലൻ ടവൽ ഹോൾഡർ തയ്യാറാക്കാം! നമ്മുടെയെല്ലാം വീടുകളിൽ അടുക്കളയിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അരിപ്പ കേടുവന്നാൽ കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ അതുപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു ടവൽ ഹോൾഡർ എങ്ങനെ നിർമ്മിച്ചെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.കൂടുതലായും പ്ലാസ്റ്റിക് അരിപ്പകൾ ഉപയോഗിച്ചാണ് ഈ ഒരു രീതിയിൽ ടവൽ ഹോൾഡർ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുക.
ആദ്യം തന്നെ അരിപ്പയുടെ നടുക്കുള്ള നെറ്റ് മുഴുവനായും ഒരു കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് കളയണം. അതിന്റെ അറ്റത്തോ മറ്റോ നെറ്റ് പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കിൽ ഒരു കത്തി ഉപയോഗിച്ച് അത് കീറി കളയാനായി പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ അരിപ്പയുടെ തല ഭാഗത്ത് വരുന്ന അറ്റവും കട്ട് ചെയ്ത് കളയാൻ ശ്രദ്ധിക്കണം. ശേഷം ഒന്നേകാൽ ഇഞ്ച് വലിപ്പത്തിൽ തുണികൊണ്ട് ഒരു ക്യാപ്പ് ഉണ്ടാക്കിയെടുത്ത് അത് അരിപ്പയുടെ താഴെ ഇട്ടു കൊടുക്കാം.
അതിന് മുകളിലായി ഒരു ചെറിയ ആണിയും തറച്ചു കൊടുക്കാവുന്നതാണ്. ശേഷം റിബൺ രൂപത്തിൽ അടിച്ചെടുത്ത തുണി ഉപയോഗിച്ച് ആദ്യം അരിപ്പയുടെ വാൽഭാഗം നല്ലതുപോലെ ചുറ്റി എടുക്കുക. നേരത്തെ ചുറ്റി വച്ച ക്യാപ്പിനെ ബാക്കി ഭാഗവുമായി ബന്ധിപ്പിക്കാൻ സൂചിയും നൂലും ഉപയോഗിച്ച് തുന്നി കൊടുക്കാവുന്നതാണ്.അതിനുശേഷം അരിപ്പയുടെ എല്ലാ ഭാഗത്തും തുണി ചുറ്റി കൊടുക്കേണ്ടതുണ്ട്. അരിപ്പയുടെ വട്ടമുള്ള ഭാഗത്ത് ഒരറ്റത്ത് നിന്നും തുടങ്ങി കൃത്യമായി എല്ലാ ഭാഗത്തേക്കും തുണി ടച്ച് ചെയ്യുന്ന രീതിയിൽ വേണം ചുറ്റിയെടുക്കാൻ.
എല്ലാ ഭാഗത്തും തുണി നല്ലതുപോലെ ചുറ്റി പിടിപ്പിച്ച് കഴിഞ്ഞാൽ അത് ഉറപ്പിക്കാനായി ഒരു സൂചിയും നൂലും ഉപയോഗിച്ച് സ്റ്റിച്ച് ചെയ്തു കൊടുക്കാവുന്നതാണ്. അരിപ്പയുടെ വട്ടമുള്ള ഭാഗവും താഴെ ഭാഗവും തമ്മിൽ ബന്ധിപ്പിക്കാനായി സൂചിയും നൂലും ഉപയോഗിച്ച് കെട്ടിട്ട് കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്തുകഴിഞ്ഞാൽ ഒരു അടിപൊളി ടവൽ ഹോൾഡർ തയ്യാറായിക്കഴിഞ്ഞു. ഇതിൽ ആണി ഉപയോഗിച്ചത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ അടുക്കളയിൽ സ്റ്റാൻഡിലും മറ്റും ഹോൾഡ് ചെയ്ത് വെച്ച് ടവൽ ഇടാനായി ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Easy Stitching By Bhagya