പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഇത്രയും ഉപയോഗങ്ങളോ വീട്ടിൽ ഇതുകൊണ്ടുള്ള ഉപയോഗങ്ങൾ കേട്ടാൽ ആരും ഞെട്ടിപ്പോകും.!! | Plastic Bottles Tips Malayalam

Plastic Bottles Tips Malayalam : ന്റെ പൊന്നേ… പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ഇത്രയും ഉപയോഗങ്ങളോ…നമ്മുടെ വീടുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന നിരവധി പ്ലാസ്റ്റിക് ബോട്ടിലുകൾ ഉണ്ടാവാറുണ്ട്. സാധാരണ റോഡരികുകളിലോ ജലാശയങ്ങളിലോ ഇവ വലിച്ചെറിയുകയാണ് പതിവ്. അത്കൊണ്ട് തന്നെ നമുക്ക് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുള്ള മറ്റുള്ള പ്രയോജനങ്ങൾ നഷ്ടമാവുക മാത്രമല്ല അതു വഴി മാലിന്യ നിക്ഷേപത്തിനും പ്ലാസ്റ്റിക് മലിനീകരണത്തിനും കാരണമാകുന്നു. എന്നാൽ ഇനി പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിയണ്ട. ഇതേ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് ഒട്ടേറെ കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്.

അതെന്തയൊക്കെയാണെന്നല്ലേ??? ആദ്യം ഒരു പ്ലാസ്റ്റിക് ബോട്ടിലെടുത്ത് അതിന്റെ അടിവശം കത്രിക ഉപയോഗിച്ചോ അല്ലെങ്കിൽ ചൂടാക്കിയ കത്തി ഉപയോഗിച്ചോ കട്ട് ചെയ്യുക. ശേഷം നമ്മുടെ വീട്ടിൽ കടയിൽ നിന്നും മറ്റും കിട്ടുന്ന പ്ലാസ്റ്റിക് കവറുകൾ ധാരാളമുണ്ടാകും. ഈ കവറുകൾ ഓരോന്നായി എടുത്ത് ഒരു കവറിന്റെ അടിവശം മറ്റേ കവറിന്റെ പിടിഭാഗത്തു കൂടെ ഇട്ടു കൊടുക്കുക. ഇത്തരത്തിൽ ഓരോന്നോരോന്നായി ഇട്ടുകൊടുത്ത്‌ മുറിച്ചു വച്ച കുപ്പിയുടെ അകത്തേക്ക് ഇറക്കി വച്ച് കൊടുക്കുക.

ശേഷം ഇത് ആണിയിലോ ചുവരിലോ തൂക്കിയിടുക. എന്നിട്ട് കുപ്പിയുടെ വായ്ഭാഗത്തു കൂടെ ഓരോന്നായി വലിച്ചെടുത്താൽ വളരെ എളുപ്പത്തിൽ പ്ലാസ്റ്റിക് കവറുകൾ എടുക്കാൻ സാധിക്കും. അടുത്തതായി മറ്റൊരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് ബോട്ടിലിന്റെ മധ്യ ഭാഗത്ത് മുറിച്ചെടുക്കുക. ശേഷം ഒരു കമ്പിയെടുത്ത്‌ നന്നായി ചൂടാക്കിയ ശേഷം ബോട്ടിലിന്റെ താഴ്ഭാഗം എടുത്ത് അതിൽ നിറയെ ഓട്ടകൾ ഉണ്ടാക്കി കൊടുക്കുക. ശേഷം അതിലേക്ക് മുട്ടകൾ വച്ച് കൊടുക്കുക.

ഇങ്ങനെ ഫ്രിഡ്ജിൽ മുട്ടകൾ വച്ചാൽ കുറേനാൾ കേടുവരാതെ ഉപയോഗിക്കാം. ഫ്രിഡ്ജിലെ ട്രേയിൽ മുട്ടകൾ കൊള്ളാതെ വരുമ്പോൾ ഇത്തരത്തിൽ ചെയ്താൽ മതി. ബോട്ടിലിൽ ഓട്ടകൾ ഉള്ളത് കൊണ്ട് തന്നെ എയർ സർകുലേഷൻ വഴി മുട്ടകൾ കേടുവരില്ല. പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഇത്രയും പ്രയോജനങ്ങളോ എന്നല്ലേ ??? തീർന്നില്ല, ഇനിയുമുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.Video Credit : Thaslis Tips World

Rate this post