
പൈനാപ്പിൾ എങ്ങിനെ ഈസിയായി കട്ട് ചെയ്യാം കത്തിയില്ലാതെ പൈനാപ്പിൾ ചെത്തുന്ന ഈ ട്രിക്ക് ഒന്നു കണ്ടു നോക്കൂ.!! | Pineapple Cleaning Tips Malayalam
അടുക്കളയിൽ പയറ്റാവുന്ന ചില കിടിലൻ ട്രിക്കുകൾ! അടുക്കള ജോലി പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും പാചക കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കുമെങ്കിലും അതിനോടൊപ്പം ചെയ്യേണ്ട ജോലികൾ ആയിരിക്കും അടുക്കളയിൽ കൂടുതലായും ഉണ്ടായിരിക്കുക. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം.
മത്തി,അയല പോലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു കാര്യം മീൻ വൃത്തിയാക്കിയ ശേഷം അതിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം മൂന്നോ നാലോ തവണ വെള്ളമൊഴിച്ച് കഴുകി കളയുകയാണെങ്കിൽ മീനിലെ എല്ലാ ദുർഗന്ധവും പോയിട്ടുണ്ടാകും. മീൻ വറുക്കുമ്പോൾ കൂടുതൽ സ്വാദ് ലഭിക്കാനും ചട്ടിയിൽ ഒട്ടിപ്പിടിക്കാതെ ഇരിക്കാനും മസാല കൂട്ട് തയ്യാറാക്കുമ്പോൾ അതിലേക്ക് അല്പം വിനാഗിരി കൂടി മിക്സ് ചെയ്തു കൊടുത്താൽ മതി.

അതുപോലെ കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന മുട്ട ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് ആണ് അടുത്തത്. മുട്ട നല്ലതുപോലെ വെള്ളമൊഴിച്ച് കഴുകി തുടച്ച ശേഷം ഒരു പാത്രത്തിൽ അരിയെടുത്ത് അതിൽ പൂഴ്ത്തി വെച്ചാൽ മതി. മുട്ട കഴുകാനായി വിനാഗിരി അല്ലെങ്കിൽ ഏതെങ്കിലും മൈൽഡ് സോപ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.മുട്ട പുഴുങ്ങുമ്പോൾ അത് പൊട്ടിപ്പോകാതെ ഇരിക്കാനായി ചൂടാക്കുന്ന വെള്ളത്തിൽ അല്പം വിനാഗിരി കൂടി ഒഴിച്ചു കൊടുത്താൽ മതി.
മുട്ട വെന്തു കഴിയുമ്പോൾ തിളപ്പിച്ച വെള്ളം ഊറ്റിക്കളഞ്ഞ് അല്പം തണുത്ത വെള്ളം ഒഴിച്ച് ഉടനെ തോടു കളയുകയാണെങ്കിൽ എളുപ്പത്തിൽ പൊട്ടാതെ കിട്ടുന്നതാണ്. കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പയർ പെട്ടെന്ന് കേടാകാതെ ഇരിക്കാനായി വെള്ളമൊഴിച്ച് കഴുകി പൂർണ്ണമായും വെള്ളം വാർന്നശേഷം ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ മതി.യാത്രകളും മറ്റും പോകുമ്പോൾ വീട്ടിലെ എല്ലാവരുടെയും ടൂത്ത് ബ്രഷ് എളുപ്പത്തിൽ കൊണ്ടു പോകാനായി പ്ലാസ്റ്റിക് ഗ്ലൗസ് വീട്ടിൽ ഉണ്ടെങ്കിൽ ഓരോ ബ്രഷുകൾ ആയി ഓരോ വിരലിന്റെ ഭാഗത്തേക്ക് വെച്ച് താഴെ ഒരു റബ്ബർ ബാൻഡ് ഇട്ടു കൊടുത്താൽ മതി. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Video Credit : SajuS TastelanD