പെസഹാ അപ്പവും പാലും ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ.. എളുപ്പത്തിൽ പെസഹാ അപ്പവും പാലും.!! | Pesaha Appam & Paal

പെസഹാ ഈസ്റ്റർ ആഘോഷങ്ങളുടെ നാളുകളാണ് ഇനി വരാൻ പോകുന്നത്. പെസഹ ആഘോഷത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പെസഹ അപ്പവും പാലും. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് പെസഹ അപ്പവും പാലും. പെസഹ അപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഇടിയപ്പത്തിന് മറ്റും ഉപയോഗിക്കുന്ന അരിപ്പൊടി

ഒരു ഗ്ലാസ് ഒരു ബൗളിലേക്ക് അളന്ന് എടുക്കുക. വളരെ നൈസ് ആയി പൊളിച്ച് വറുത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്. അരി വറുത്ത് എടുക്കുന്നതിനായി വളരെ ചെറിയ തീയിൽ രണ്ട് മിനിറ്റ് നേരം ചൂടാക്കിയാൽ മതിയാകും. ഇനി അളന്നെ ടുത്ത് അരിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് രണ്ട് ഗ്ലാസ് തിളച്ച വെള്ളം ഒഴിക്കുക. ശേഷം നന്നായി ഇളക്കുക ഇങ്ങനെ ചെയ്യുമ്പോൾ

അപ്പം നല്ല സോഫ്റ്റ് ആകും .അരിപ്പൊടി ഇല്ലായെങ്കിൽ ഒരു ഗ്ലാസ് പച്ചരി രണ്ടു മണിക്കൂർ നേരം കുതിർത്ത തിനു ശേഷം നന്നായി അരച്ചെടുത്താൽ മതിയാകും. ഇനി ആവശ്യം ഉഴുന്ന് ആണ് വെള്ളത്തിലിട്ട് കുതിർത്ത് കാൽ ഗ്ലാസ് ഉഴുന്ന് നന്നായി അരച്ചെ ടുക്കുക. അത് അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ഇനി ഒരു ഗ്ലാസ് തേങ്ങ ചുരണ്ടിയത് മൂന്ന് ചെറിയുള്ളി ഒരു നുള്ള് ജീരകം രണ്ടല്ലി വെളുത്തുള്ളി എന്നിവ അര

ഗ്ലാസ് വെള്ളത്തിൽ അരച്ചെടുക്കുക. ഇത് തീരെ നൈസായി അറിയേണ്ട ആവശ്യമില്ല . ഇനി അരച്ചെടുത്ത മിശ്രിതം ഉഴുന്നു അരിപ്പൊടിയും ചേർത്ത മാവിലേക്ക് ഇട്ട് നന്നായി ഇളക്കുക. ഒന്ന് ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന വിഭവമാണ് ഇത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. Pesaha Appam & Paal.. Video Credits : Veena’s Curryworld