
പൊറോട്ടയും ബീഫും, അല്ലെങ്കിൽ പൊറോട്ടയും ചിക്കനും കഴിക്കാൻ ഇഷ്ടമില്ലാത്ത ആരുമില്ല പക്ഷേ പൊറോട്ട നല്ല സോഫ്റ്റ് ആവണം… അതാണല്ലോ പ്രശ്നം കടയിൽ നിന്ന് വാങ്ങി ഇല്ലെങ്കിൽ പിന്നെ എങ്ങനെ പൊറോട്ട സോഫ്റ്റ് ആയിരിക്കും. വീട്ടിൽ തയ്യാറാക്കാം എന്ന് വെച്ചാൽ ഒരിക്കലും സോഫ്റ്റ് ആകുന്നില്ല എന്ന പരാതി കേട്ട് കേട്ട് മടുത്തു എന്നാൽ ഇനി അങ്ങനെ ഉണ്ടാവില്ല പൊറോട്ട വളരെ മൃദുവായി തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം..
അങ്ങനെ പഞ്ഞി പോലെ പൊറോട്ട തയ്യാറാക്കി എടുക്കുന്നതിനായിട്ട്. വളരെ കുറച്ച് ചേരുവകൾ മാത്രം മതി ആദ്യം മൈദയിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് കൊടുത്ത് വെള്ളമൊഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക ചെറിയ ചൂടുവെള്ളം ഒഴിക്കുന്നത് നന്നായിരിക്കും. അതിലേക്ക് പൊടിച്ച പഞ്ചസാര കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക ചെറിയൊരു മധുരം എപ്പോഴും പൊറോട്ടയിൽ ഉണ്ടായിരിക്കും.
ഇതൊന്നു കുഴച്ചു വച്ചതിനുശേഷം ഒരു 15 മിനിറ്റ് അടച്ചു വെച്ചാൽ മാത്രം മതിയാകും. അതിനുശേഷം മാവിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് വീണ്ടും നന്നായി കുഴച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതൊന്നുകൂടെ ഒന്ന് കുഴച്ച് കഴിയുമ്പോൾ വീണ്ടും മൃദുവായി മാറുകയാണ്. ഇനി വീശി അടിക്കാതെ പൊറോട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ളത് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വളരെ മൃദുവായിട്ട് നല്ല ലെയർ ആയിട്ട് പഞ്ഞി പോലെ തന്നെ ഈ പൊറോട്ട നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വീട്ടിൽ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ സ്വാദിഷ്ടവും ഹെൽത്തിയുമാണ്
എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും മുട്ട ഒന്നും ചേർക്കാതെ തന്നെ പൊറോട്ട എങ്ങനെ എത്ര സോഫ്റ്റ് വരുന്നു എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ് അത്രയും പെർഫെക്റ്റ് ആയിട്ട് തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും പൊറോട്ടയും ബീഫും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കഴിക്കാവുന്നതാണ് പൊറോട്ട വാങ്ങാനായിട്ട് ഇനി കടയിലേക്ക് പോകേണ്ട ആവശ്യമില്ല… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ.. Video credits: Tasty Recipes Kerala